കാവേരി ചര്‍ച്ച പരാജയം
text_fieldsന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്രമന്ത്രി ഉമാഭാരതിയുടെ അധ്യക്ഷതയില്‍ തമിഴ്നാടും കര്‍ണാടകയുമായി നടന്ന ചര്‍ച്ചയില്‍ സമവായമായില്ല. സമാധാനം നിലനിര്‍ത്താന്‍ രണ്ട് സംസ്ഥാനങ്ങളിലും ഉപവാസമിരിക്കാന്‍ തയാറാണെന്ന് ഉമാഭാരതി പറഞ്ഞു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ ഒരു മണിക്കൂര്‍ നീണ്ട യോഗം നടന്നത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ.കെ. പളനി സ്വാമി എന്നിവരാണ് പങ്കെടുത്തത്.
കര്‍ണാടകയിലെ മഴലഭ്യതയും ജലലഭ്യതയും പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധസമിതിയെ അയക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍, ഈ നിര്‍ദേശം തമിഴ്നാട് അംഗീകരിച്ചില്ല. ഇരുസംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങള്‍ അറ്റോണി ജനറല്‍ മുഖേന സുപ്രീംകോടതിയെ അറിയിക്കുമെന്ന് ഉമാഭാരതി പറഞ്ഞു.
കോടതിക്ക് പുറത്ത് മധ്യസ്ഥത്തിന് കഴിയാത്ത സാഹചര്യത്തില്‍ ഭാവി നടപടി സുപ്രീംകോടതി കൈക്കൊള്ളണമെന്നും ഉമാഭാരതി പറഞ്ഞു. 21 മുതല്‍ 30 വരെ പത്ത് ദിവസത്തേക്ക് തമിഴ്നാടിന് 3000 ഘന അടി വെള്ളം വിട്ടുകൊടുക്കാന്‍ കാവേരി നദീജല മേല്‍നോട്ടസമിതി കര്‍ണാടക സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെ സുപ്രീംകോടതി വിട്ടുകൊടുക്കാന്‍ നിര്‍ദേശിച്ച വെള്ളത്തിന്‍െറ നാലിലൊന്ന് നല്‍കാനാണ് മേല്‍നോട്ടസമിതി തീരുമാനിച്ചത്. ഭാവിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് തുടര്‍ന്ന് തീരുമാനമെടുക്കുമെന്ന് കേന്ദ്ര ജലവിഭവ സെക്രട്ടറി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.