അലോക് വർമയെ മാറ്റിയത് റഫാൽ അന്വേഷണം അട്ടിമറിക്കാൻ –രാഹുൽ
text_fieldsന്യൂഡൽഹി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മയെ നീക്കിയത് റഫാൽ അന്വേഷണം അട്ടിമറിക്കാനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. അലോക് വര്‍മ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിച്ചിരുന്നുവെന്നും അതേതുടർന്ന് അദ്ദേഹത്തെ നിർബന്ധിച്ച് അവധിയിൽ പറഞ്ഞയക്കുകയായിരുന്നുവെന്നും രാഹുൽ വിമർശിച്ചു.
പ്രധാനമന്ത്രിയുടെ ഉദ്ദേശ്യം വ്യക്തമാണ്. ആര് റഫാൽ ഇടപാടിനെതിരെ സംസാരിക്കുന്നുവോ, അവരെ തുടച്ചുനീക്കുക എന്നതാണത് -രാഹുൽ പറഞ്ഞു. സമാനമായ ആരോപണമുന്നയിച്ച് അഭിഭാഷകന് പ്രശാന്ത് ഭൂഷണും രംഗത്തുവന്നിരുന്നു. സെൻട്രൽ ബ്യൂറോ ഒാഫ് ഇൻവെസ്റ്റിഗേഷൻ ബി.ജെ.പിയുടെ നയങ്ങൾ നടപ്പാക്കാനുള്ള ഏജൻസിയായി മാറിയിരിക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കുറ്റപ്പെടുത്തി.
സി.ബി.െഎ അല്ല ബി.ബി.െഎ അഥവാ ബി.ജെ.പി ബ്യൂറോ ഒാഫ് ഇൻെവസ്റ്റിഗേഷൻ എന്നാണെന്നും ഇത് ഏറെ പരിഹാസ്യമാണെന്നും അവർ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.