സി.ബി.െഎ വിവാദം: അസ്താനയുടെ കേസ് ഫയലുകൾ പരിശോധിക്കാൻ അലോക് വർമക്ക് അനുമതി
text_fieldsന്യൂഡൽഹി: കൈക്കൂലിക്കേസിൽ സ്െപഷൽ ഡയറക്ടർ രാകേഷ് അസ്താനക്കെതിരെ രജിസ്റ്റർചെയത എഫ്. െഎ. ആറുമായി ബന്ധപ്പെട്ട് കേന്ദ്ര വിജിലൻസ് കമീഷനിലുള്ള ഫയലുകൾ പരിശോധിക്കാൻ സി.ബി.െഎ ഡയറക്ടർ അലോക് വർമക്കും ജോയൻറ് ഡയറക്ടർ എ. കെ.ശർമക്കും ഡൽഹി ഹൈകോടതി അനുമതി നൽകി. അസ്താനയുടെ പരാതിയിൽ വർമക്കെതിരെ തെറ്റായ വിവരങ്ങൾ ചേർത്തിട്ടുണ്ടെന്ന് അഭിഭാഷകൻ ചൂണ്ടിക്കാണിച്ചപ്പോഴാണ് വ്യാഴാഴ്ച സി.വി.സി ഒാഫിസിൽ ഡയറക്ടർക്ക് ഫയലുകൾ നോക്കാമെന്ന് ജസ്റ്റിസ് നജ്മി വസീരി വ്യക്തമാക്കിയത്.
വെള്ളിയാഴ്ച ശർമക്കും ഫയലുകൾ പരിശോധിക്കാം. തനിക്കെതിരായ എഫ്.െഎ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അസ്താന സമർപ്പിച്ച ഹരജിയിൽ ഡിസംബർ ഏഴുവരെ തൽസ്ഥിതി തുടരാൻ സി.ബി.െഎക്ക് ഹൈകോടതി നിർദേശം നൽകി.
അസ്താനക്കുപുറമെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപ്പട്ടികയിലെ ഇടനിലക്കാരൻ മനോജ് പ്രസാദ്, കുമാർ എന്നിവർ നൽകിയ ഹരജികളിലും കോടതി പ്രത്യേകം വാദം കേട്ടു. അസ്താനക്കെതിരായ ആരോപണം തെളിയിക്കുന്നതിന് വ്യക്തമായ തെളിവുണ്ടെന്നും ഇത് കോടതിയിൽ സീലുവെച്ച കവറിൽ നൽകുകയാണെന്നും ശർമയുടെ അഭിഭാഷകൻ അറിയിച്ചു.
കൈക്കൂലി വാങ്ങിയതിലെ പ്രധാനപ്രതി അസ്താനയാണെന്നതിെൻറ തെളിവാണിതെന്നും ശർമ വ്യക്തമാക്കി. തെളിവ് കേസന്വേഷിക്കുന്ന സി.ബി.െഎക്ക് കൈമാറുമെന്ന് ഹൈകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.