നീറ്റ് ചോർച്ച: ബിഹാറിൽ രണ്ടു പേർ കൂടി അറസ്റ്റിൽ; ഇതോടെ അറസ്റ്റിലായവർ എട്ടായി
text_fieldsന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. അറസ്റ്റിലായവരിൽ ഒരാൾ വിദ്യാർഥിയും രണ്ടാമത്തെയാൾ മറ്റൊരു വിദ്യാർഥിയുടെ പിതാവുമാണ്.
ബിഹാറിലെ നളന്ദ, ദയ ജില്ലകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് സി.ബി.ഐ അധികൃതർ അറിയിച്ചു. ഇതോടെ, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി ഉയർന്നു.
കേസിൽ മഹാരാഷ്ട്രയിൽ ഇതുവരെ ഒമ്പതു പേരെയും ഗോധ്രയിൽ ഒരാളെയും സി.ബി.ഐ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ജി. നഞ്ചുനേത്തപ്പ എന്നയാളാണ് ഇന്നലെ ലത്തൂരിൽ സി.ബി.ഐ പിടിയിലായത്.
നീറ്റ് പരീക്ഷയിൽ ജയം ഉറപ്പാക്കുന്നതിന് ലത്തൂരിലെ രണ്ട് സർക്കാർ സ്കൂൾ അധ്യാപകർ പരീക്ഷാർഥികളോട് അഞ്ച് ലക്ഷത്തിലധികം രൂപ ആവശ്യപ്പെട്ടതായാണ് ആരോപണം.
മേയ് അഞ്ചിന് നടന്ന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണമുയർന്ന സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.