കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ വിൽക്കുകയും ചെയ്ത എഞ്ചിനീയർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: 30തോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ വിൽപന നടത്തുകയും ചെയ്ത കേസിൽ ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആളെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ജലസേചന വകുപ്പിലെ എഞ്ചിനീയറാണ് അറസ്റ്റിലായത്. ഇന്ത്യയിലും വിദേശത്തും ഉള്ളവർക്ക് വിഡിയോയും ചിത്രങ്ങളും ഡാർക്ക് വെബ്ബ് വഴി വിൽകുകയും സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും പ്രതി ചെയ്തെന്നാണ് സി.ബി.ഐ കണ്ടെത്തൽ.
സി.ബി.ഐ നടത്തിയ തിരച്ചിലിൽ മൊബൈൽ ഫോൺ, ഹാർഡ് ഡ്രൈവ്, പെൻ ഡ്രൈവ്, ലാപ് ടോപ് എന്നിവ കണ്ടെടുത്തു. പോക്സോ കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി സി.ബി.ഐ വക്താവ് ആർ.സി. ജോഷി മാധ്യമങ്ങളെ അറിയിച്ചു.
ഉത്തർപ്രദേശിലെ ചിത്രകൂട്ട് ആസ്ഥാനമായി നടക്കുന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് എഞ്ചിനീയറെ കുറിച്ചുള്ള സൂചന സി.ബി.ഐക്ക് ലഭിക്കുന്നത്. 2020 ജൂൺ 22നാണ് പ്രതിക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്.
ഗോവയിൽ ലൈംഗിക പീഡനത്തിന് ഇരയായവർക്കായി സി.ബി.ഐ നടത്തി തിരച്ചിൽ നിർണായക ഘട്ടത്തിലായതിനാൽ പ്രതിയുടെ വിവരങ്ങൾ അന്വേഷണ ഏജൻസി പുറത്തുവിട്ടിരുന്നില്ല. 25ഓളം ഇരകളെ സി.ബി.ഐക്ക് കണ്ടെത്താൻ സാധിച്ചിരുന്നു. ഇവരിൽ പലരും ഇപ്പോൾ മുതിർന്നവരാണ്. ഇരകളിൽ ചിലർ തങ്ങൾക്ക് നേരിട്ട അനുഭവം സാമൂഹിക വിലക്ക് കാരണം വെളിപ്പെടുത്താൻ തയാറായില്ലെന്ന് സി.ബി.ഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഉത്തർപ്രദേശിലെ ഹാമിർപൂർ, ബാന്ദ, ചിത്രകൂട് 4നും 16നും ഇടയിൽ പ്രായമുള്ള 50തോളം കുട്ടികളെ 10 വർഷത്തോളം പീഡിപ്പിച്ച 50കാരനായ റാം ഭുവനെ 2020 നവംബറിൽ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ലൈംഗിക വീഡിയോകളും ചിത്രങ്ങളും ഡാർക് വെബ്ബിൽ വിൽപന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.