290 കോടി വായ്പ തട്ടിപ്പ്: ഖനന കമ്പനി ഉടമകളും ബാങ്ക് ഉന്നത ഉദ്യോഗസ്ഥനും അറസ്റ്റിൽ
text_fieldsന്യൂഡൽഹി: 290 കോടിയുടെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ഖനന കമ്പനി ഉടമകളെയും ഉന്നത ബാങ്ക് ഉദ്യോഗസ്ഥനെയും സി.ബി.െഎ അറസ്റ്റ്ചെയ്തു. അഭിജിത്ത് ഗ്രൂപ് പ്രമോട്ടർമാരായ മനോജ് ജയ്സ്വാൽ, അഭിഷേക് ജയ്സ്വാൽ, കനറ ബാങ്ക് മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ ടി.എൽ. പൈ എന്നിവരാണ് അറസ്റ്റിലായത്.
അഭിജിത്ത് ഗ്രൂപ്പിന് കീഴിലുള്ള 13 കമ്പനികൾ 20 ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്തിരുന്നു. 2014 മുതൽ 11000 കോടി തിരിച്ചടക്കാതിരുന്നതിനാൽ ഇത് നിഷ്ക്രിയ ആസ്തിയായി കണക്കാക്കിയിരുന്നു.
കനറ ബാങ്കിനെയും വിജയ ബാങ്കിനെയും വഞ്ചിച്ച് 290 കോടി വായ്പയെടുത്തതിനാണ് മൂവരെയും അറസ്റ്റ്ചെയ്തതെന്ന് സി.ബി.െഎ വക്താവ് ആർ.കെ. ഗൗർ അറിയിച്ചു. ക്രിമിനൽ ഗൂഢാലോചനക്കും വഞ്ചനക്കും ഇവർക്കെതിരെ 2015ൽ സി.ബി.െഎ കേസെടുത്തിരുന്നു. വൻ അഴിമതിയാണ് വായ്പ ഇടപാടുമായി ബന്ധപ്പെട്ട് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. കനറ ബാങ്കിന് 218.85 കോടിയും വിജയ ബാങ്കിന് 71.92 കോടിയുമാണ് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.