നീരവ് മോദിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബ്രിട്ടനോട് സി.ബി.െഎ
text_fieldsന്യൂഡൽഹി: ലണ്ടനിൽ കണ്ടെത്തിയ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയെ ഇ ന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.ബി. െഎ ബ്രിട്ടീഷ് സർക്കാറിനെയും അന്താരാഷ്ട്ര അന്വേഷണ ഏജൻസിയായ ഇൻറർപോളിനെയും സ മീപിച്ചു. നീരവ് മോദിക്കെതിരെ അടിയന്തരമായി റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിെൻറ കൃത്യമായ വാസസ്ഥലം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ആഗസ്റ്റിൽ ബ്രിട്ടനും ഇൻറർപോളും സി.ബി.െഎയെ അറിയിച്ചിരുന്നു.
നീരവ് മോദിയെ ബ്രിട്ടനിൽനിന്ന് രക്ഷപ്പെടാൻ അനുവദിക്കരുതെന്നും വ്യാജനാമത്തിൽ മോദി മറ്റ് രാഷ്ട്രങ്ങളിേലക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും സി.ബി.െഎ ഇൻറർപോളിെൻറ ബ്രിട്ടനിലെ വിഭാഗത്തെ അറിയിച്ചിട്ടുണ്ട്. നീരവ് മോദി സ്ഥിരമായി ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ്, ഹോങ്ഗോങ്, ബെൽജിയം തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ യാത്ര ചെയ്യാറുണ്ടെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ തെൻറ അഭിഭാഷകനുമായി ബന്ധപ്പെടാറുണ്ടെന്നും ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് നേരത്തേ വിവരം ലഭിച്ചിരുന്നു.
എന്നാൽ, നീരവ് മോദി ഇപ്പോൾ ലണ്ടനിലുണ്ടെന്ന് വ്യക്തമായ സ്ഥിതിക്ക് അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യണം. ഇതിന് ആവശ്യമായ വഞ്ചന, കുറ്റകരമായ ഗൂഢാലോചന, കള്ളപ്പണ ഇടപാട് എന്നിവ സംബന്ധിച്ച തെളിവുകൾ ഇദ്ദേഹത്തെ വിട്ടുനൽകണമെന്നാവശ്യപ്പെട്ടു നൽകിയ അപേക്ഷയോടൊപ്പം ബ്രിട്ടന് നൽകിയിട്ടുണ്ട്. ഇന്ത്യൻ പാസ്പോർട്ട് നേരത്തേ റദ്ദാക്കിയതിനാൽ ഇപ്പോൾ നീരവ് മോദി യാത്രചെയ്യാൻ ഉപയോഗിക്കുന്ന രേഖകളെക്കുറിച്ച് ബ്രിട്ടൻ അന്വേഷിക്കണമെന്നും സി.ബി.െഎ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.