Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹോ​ങ്കോങ്ങിലേക്ക്​...

ഹോ​ങ്കോങ്ങിലേക്ക്​ 1,038 കോടിയുടെ കള്ളപ്പണം കടത്തി;​ സി.ബി.ഐ കേ​െസടുത്തു

text_fields
bookmark_border
ഹോ​ങ്കോങ്ങിലേക്ക്​ 1,038 കോടിയുടെ കള്ളപ്പണം കടത്തി;​ സി.ബി.ഐ കേ​െസടുത്തു
cancel
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ഹോ​​ങ്കോ​ങ്ങി​ലേ​ക്ക്​ 1,038.34 കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണം ക​ട​ത്തി​യ ​താ​യി സി.​ബി.​ഐ കേ​സ്. 2014-15 കാ​ല​ത്ത്​ 51 അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യാ​ണ്​ ഇ​ത്ര​യും പ​ണം അ​യ​ച്ചി​രി​ക്കു​ന്ന​ത്. ച െ​െ​ന്നെ സ്വ​ദേ​ശി​ക​ളു​ടെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ടു​ക​ളാ​ണി​ത്. ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ, സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ, പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്ക്​ എ​ന്നി​വ​യി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ ത​ട്ടി​പ്പു​കാ​ർ​ക്ക്​ ല​ഭി​ച്ച​താ​യി​​ സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇൗ ​ബാ​ങ്കു​ക​ളു​ടെ നാ​ലു​ ശാ​ഖ​ക​ളി​ലാ​യി 48 സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ലാ​ണ്​ 51 ക​റ​ൻ​റ്​​ അ​ക്കൗ​ണ്ടു​ക​ൾ തു​റ​ന്ന​ത്. ഇ​തി​ൽ 24 അ​ക്കൗ​ണ്ടു​ക​ൾ വ​ഴി വി​ദേ​ശ​ത്തു​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​​െൻറ പേ​രി​ൽ 488.39 കോ​ടി രൂ​പ മു​ൻ​കൂ​ട്ടി ന​ൽ​കി. 27 എ​ണ്ണ​ത്തി​ലൂ​ടെ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വി​ദേ​ശ​യാ​ത്ര​ക്കെ​ന്ന പേ​രി​ൽ 549.95 കോ​ടി രൂ​പ​യും ക​ട​ത്തി.

അ​മേ​രി​ക്ക​ൻ ഡോ​ള​റാ​യാ​ണ്​ പ​ണം അ​യ​ച്ചി​രി​ക്കു​ന്ന​ത്. 24 ക​മ്പ​നി​ക​ളി​ൽ 10 എ​ണ്ണം ചെ​റി​യ തോ​തി​ൽ സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്​​തി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​തി​​െൻറ വി​ല​യും അ​യ​ച്ച തു​ക​യും ത​മ്മി​ൽ വ​ൻ അ​ന്ത​ര​മു​ണ്ട്. ല​ക്ഷ​ങ്ങ​ൾ മാ​ത്രം വാ​ർ​ഷി​ക വി​റ്റു​വ​ര​വു​ള്ള ക​മ്പ​നി​ക​ൾ കോ​ടി​ക​ളു​ടെ ഇ​ട​പാ​ടാ​ണ്​ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ബാ​ങ്ക്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ കൈ​ക്കൂ​ലി ന​ൽ​കി​യാ​ണ്​ ക​ള്ള​പ്പ​ണം ക​ട​ത്തി​യ​തെ​ന്നും സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black moneyCBI
News Summary - CBI books 51 entities for transferring Rs 1038 crore
Next Story