പി.എൻ.ബിക്ക് പിന്നാലെ ഒാറിയൻറൽ ബാങ്കിലും കോടികളുടെ തട്ടിപ്പ്
text_fieldsന്യൂഡൽഹി: പി.എൻ.ബി തട്ടിപ്പിനു പിറകെ ഒാറിയൻറൽ ബാങ്കിലും വായ്പ തട്ടിപ്പ്. ഡൽഹിയിൽ പ്രവർത്തിക്കുന്ന ദ്വാരക ദാസ് സേത് ഇൻറർനാഷണൽ എന്ന ജ്വല്ലറിെക്കതിരെ 390 കോടി രൂപയുെട വായ്പ തട്ടിപ്പ് നടത്തിയെന്നാണ് സി.ബി.െഎ കേസ്. ഒാറിയൻറൽ ബാങ്ക് ഒാഫ് കൊമേഴ്സ് ആറു മാസം മുമ്പ് നൽകിയ പരാതിയിലാണ് സി.ബി.െഎ ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തത്. സർക്കാറിന് ഒാഹരി പങ്കാളിത്തമുള്ള ബാങ്കിലെ വായ്പ തട്ടിപ്പിനെക്കുറിച്ച് അധികൃതർ സി.ബി.െഎക്ക് നൽകിയ പരാതി ആറുമാസമാണ് പൂഴ്ത്തിവെച്ചത്. ദ്വാരകദാസ് സേഥ് ഇൻറർനാഷനൽ എന്ന സ്ഥാപനം ജാമ്യപത്രങ്ങൾ (ലെറ്റർ ഒാഫ് അണ്ടർടേക്കിങ്) വഴി ചതിച്ചെന്നാണ് ബാങ്കിെൻറ പരാതി. വജ്രരാജാവ് നീരവ് മോദി തട്ടിപ്പ് നടത്തിയതും ജാമ്യപത്രങ്ങൾ ഉപയോഗപ്പെടുത്തിയാണ്. നീരവ് മോദി വിദേശത്തേക്ക് മുങ്ങിയതിന് പിന്നാലെ, ഒാറിയൻറൽ ബാങ്ക് ഒാഫ് കോമേഴ്സിൽനിന്ന് 390 കോടി തട്ടിയ കേസിൽ ഡൽഹിയിലെ വജ്രാഭരണശാല ഉടമയെയും കാണാനില്ല.
2007 മുതൽതെന്ന ഒാറിയൻറൽ ബാങ്ക് ഒാഫ് കോമേഴ്സിെൻറ ഗ്രേറ്റർ കൈലാഷ് ശാഖയിൽനിന്ന് ദ്വാരകദാസ് സേഥ് ഇൻറർനാഷനൽ വായ്പ എടുക്കുന്നുണ്ട്. ദുബൈ ബാങ്ക് കെനിയ, സൊലീൽ ചാർേട്ടർഡ് ബാങ്ക്, ട്രേഡ് ചാർേട്ടഡ് ബാങ്ക്, ടി.എഫ് ബാങ്ക് കോൺട്രാക്ട്, സെഞ്ചുറി ബാങ്ക് കോർപ് തുടങ്ങിയ വഴിയാണ് തട്ടിപ്പ് നടത്തിയത്. ഇത്തരം ബാങ്കുകളൊക്കെ ദുർബലാവസ്ഥയിലാണെന്ന് പിന്നീട് ഒാറിയൻറൽ ബാങ്കിന് ബോധ്യപ്പെട്ടു. ഇതോടെ ഇൗടുപത്രം നൽകുന്നത് നിർത്തി. തട്ടിപ്പു സ്ഥാപനമാകെട്ട, വായ്പ തിരിച്ചടവും നിർത്തി.
10 മാസമായി ബാങ്ക് നോട്ടീസുകളോട് പ്രതികരണംതന്നെ ഉണ്ടായിരുന്നില്ല. ബാങ്ക് രേഖകളിൽ പറയുന്ന വിലാസത്തിൽ സ്ഥാപന ഉടമയോ കുടുംബമോ ഇല്ലെന്ന് വ്യക്തമായി. വിദേശത്തെ ബാങ്കുകളിൽ ചിലത് ഇല്ലെന്നുതന്നെ മനസ്സിലായെന്നും ഇപ്പോൾ ബാങ്ക് വിശദീകരിക്കുന്നു. അവകാശപ്പെട്ട ബിസിനസ്, മുങ്ങിയ കമ്പനിക്ക് ഉണ്ടായിരുന്നുമില്ല. സവ്യ സേഥ്, റീത സേഥ്, കൃഷ്ണകുമാർ സിങ്, രവിസിങ് എന്നിവരാണ് ഡയറക്ടർമാർ. ആരെയും കണ്ടെത്താനായില്ല.10 മാസമായി ഇവരും കമ്പനിയുടെ മറ്റ് ഡയറക്ടർമാരും കുടുംബാംഗങ്ങളും സ്ഥലത്തില്ലെന്നാണ് സി.ബി.െഎ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്.
നീരവ് മോദിയുടെയും റോേട്ടാമാക് പേന വ്യവസായി വിക്രം കോത്താരിയുടെയും വായ്പത്തട്ടിപ്പുകൾ വിവാദമായതോടെയാണ് സി.ബി.െഎ കേസെടുത്തത്. എന്നാൽ, ഒാറിയൻറൽ ബാങ്കിൽനിന്ന് വായ്പയെടുത്ത ദ്വാരകദാസ് സേഥ് ഇൻറർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഉടമയെയോ ബന്ധുക്കളെയോ കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.