യെസ് ബാങ്ക് അഴിമതി: അവിനാഷ് ബോസ്ലെയെ ചോദ്യം ചെയ്യാൻ ഡൽഹിയിലെത്തിച്ചു
text_fieldsന്യൂഡൽഹി: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറും ഡി.എച്ച്.എഫ്.എല്ലിന്റെ കപിൽ വാധവനും പങ്കുള്ള അഴിമതി കേസുമായി ബന്ധപ്പെട്ട് മുംബൈയിൽ അറസ്റ്റിലായ എ.ബി.ഐ.എൽ ഗ്രൂപ് ചെയർമാൻ അവിനാഷ് ബോസ്ലെയെ സി.ബി.ഐ ഡൽഹിയിലെത്തിച്ചു. ചോദ്യം ചെയ്യുന്നതിനായാണ് മുംബൈയിൽനിന്നും അവിനാഷ് ബോസ്ലെയെ എത്തിച്ചിരിക്കുന്നത്.
യെസ് ബാങ്ക്- ഡി.എച്ച്.എഫ്.എൽ അഴിമതിയുമായി മഹാരാഷ്ട്രയിലെ പ്രമുഖ ബിൽഡേഴ്സിനും അവരുടെ കമ്പനികൾക്കുമുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അവിനാഷ് ബോസ്ലെയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പട്ട് ഏപ്രിൽ 30ന് പ്രമുഖ ബിൽഡർമാരുടെ വീടുകളിലും ഓഫിസുകളിലും സി.ബി.ഐ പരിശോധന നടത്തിയിരുന്നു.
യെസ് ബാങ്കിലൂടെ ഡി.എച്ച്.എഫ്.എല്ലിനുള്ള സാമ്പത്തിക സഹായം നീട്ടിനൽകുന്നതിൽ കപുറും വാധവനും ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ഇതിന് പ്രത്യുപകാരമായി തന്റെയും കുടുംബാംഗങ്ങളുടെയും കമ്പനികൾക്കായി വായ്പ എന്ന നിലയിൽ കോടികൾ കപൂർ സമ്പാദിച്ചുവെന്നും ആരോപണമുണ്ട്.
അഴിമതിയാരോപണം നേരിടുന്ന ഡി.എച്ച്.എഫ്.എല്ലിൽ 2018 ജൂണിൽ 3,700 കോടിയുടെ ഹ്രസ്വ നിക്ഷേപം യെസ് ബാങ്ക് നടത്തിയതോടെയാണ് അഴിമതിയാരംഭിച്ചതെന്നാണ് സി.ബി.ഐയുടെ എഫ്.ഐ.ആർ. കേസിൽ അടുത്തിടെ റേഡിയസ് ഡെവലപ്പേഴ്സിന്റെ സഞ്ജയ് ഛാബ്രിയയെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.