‘മണിപ്പൂർ കലാപ കേസുകളുടെ ഭാരം താങ്ങാൻ സി.ബി.ഐക്കാവില്ല’; കേന്ദ്ര, മണിപ്പൂർ സർക്കാറുകളോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മണിപ്പൂരിലെ 6500ലേറെ കലാപ കേസുകളുടെ അന്വേഷണ ഭാരം താങ്ങാൻ സി.ബി.ഐക്കാവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേന്ദ്ര, മണിപ്പൂർ സർക്കാറുകളെ ഓർമിപ്പിച്ചു.
സി.ബി.ഐ അന്വേഷണവുമായി മുമ്പോട്ടുപോകട്ടെയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചപ്പോഴായിരുന്നു ഇത്. 6500ൽ എത്രയെണ്ണം സി.ബി.ഐക്ക് ഒറ്റക്ക് അന്വേഷിക്കാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചു.
6500 എഫ്.ഐ.ആറുകൾ മണിപ്പൂർ കൊല, ബലാത്സംഗം, സ്ത്രീകൾക്കെതിരായ അതിക്രമം, തീവെപ്പ്, ഗുരുതര പരിക്ക്, സ്വത്തുനാശം എന്നിങ്ങനെ സർക്കാർ തരം തിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
കുറ്റകൃത്യം നടന്ന തീയതി, സീറോ എഫ്.ഐ.ആറിന്റെ തീയതി, സാദാ എഫ്.ഐ.ആറിന്റെ തീയതി, സാക്ഷിമൊഴിയുടെ തീയതി, ബലാത്സംഗ കേസുകളിൽ മജിസ്ട്രേട്ട് മുമ്പാകെ മൊഴി എടുത്ത തീയതി, അറസ്റ്റ് ചെയ്ത തീയതി എന്നിവ വ്യക്തമാക്കി 6523 കലാപ കേസുകളുടെയും പട്ടിക തയറാക്കാനും സുപ്രീംകോടതി നിർദേശിച്ചു.
എത്ര എഫ്.ഐ.ആറുകളിൽ പ്രതികളുടെ പേരുകൾ പരാമർശിച്ചിട്ടുണ്ടെന്നും അതിലെത്ര പേരെ അറസ്റ്റ് ചെയ്തുവെന്നും അറിയിക്കണമെന്നും ജസ്റ്റിസ് ജെ.ബി പർദിവാല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.