സി.ബി.െഎ കേസ്: സുപ്രീംകോടതി വിധി ഇന്ന്
text_fieldsന്യൂഡൽഹി: പദവിയിൽനിന്ന് നീക്കുകയും അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയും ചെയ ്ത കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്ത് സി.ബി.െഎ ഡയറകർ അലോക് വർമ നൽകിയ ഹരജിയിൽ സുപ്രീംകോടതി ചൊവ്വാഴ്ച വിധിപറയും. വർമയും സി.ബി.െഎ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയും പരസ്പരം അഴിമതിയാരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് കേന്ദ്രം ഇടപെട്ടത്. വർമ നൽകിയ ഹരജിയിൽ കേന്ദ്രത്തിെൻറയും കേന്ദ്ര വിജിലൻസ് കമീഷെൻറയും വാദം കേട്ട ശേഷമാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധിപറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.