തൃണമൂൽ നേതാക്കളുടെ വീട്ടുതടങ്കലിനെതിരെ സി.ബി.ഐ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: നാരദ ഒളികാമറ കേസിലെ കൽക്കത്ത ഹൈകോടതി വിധിക്കെതിരെ സി.ബി.െഎ സുപ്രീംകോടതിയിൽ. രണ്ട് മന്ത്രിമാരടക്കം നാല് തൃണമൂൽ നേതാക്കളെ വീട്ടുതടങ്കലിൽ വെക്കാനുള്ള ഹൈകോടതി വിധി ചോദ്യം െചയ്താണ് സി.ബി.ഐ സുപ്രീംകോടതിയിലെത്തിയത്.
സി.ബി.ഐ അറസ്റ്റ് ചെയ്ത നാല് തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം നൽകുന്നതിനെ ചൊല്ലി കേസ് പരിഗണിക്കുന്ന ജഡ്ജിമാർക്കിടയിലുണ്ടായ ഭിന്നതയെ തുടർന്ന് കേസ് വലിയ ബെഞ്ചിന് വിട്ടിരുന്നു. അതുവരേക്കും അവരെ വീട്ടുതടങ്കലിൽ വെക്കാൻ ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിടുകയും ചെയ്തു.
അറസ്റ്റിലായവർക്കെല്ലാം വൈദ്യസഹായം ലഭ്യമാക്കാനും രണ്ട് തൃണമൂൽ മന്ത്രിമാർക്ക് ഔദ്യോഗിക ഫയലുകൾ കാണാനും വിഡിയോ കോൺഫറൻസിലൂടെ ഉേദ്യാഗസ്ഥരുമായി കൂടിയാലോചനകൾ നടത്താനും ഹൈകോടതി അനുമതി നൽകി. ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സി.ബി.ഐ ആവശ്യം ഹൈകോടതി തള്ളുകയും ചെയ്തു.
നാല് നേതാക്കൾക്കും ജാമ്യം അനുവദിച്ച് ജസ്റ്റിസ് അരിജിത് ബാനർജി ഉത്തരവിട്ടതിന് ശേഷമാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിണ്ടൽ അവരെ വീട്ടുതടങ്കലിലാക്കി ഉത്തരവിട്ടത്. തുടർന്ന് ഇരുവരും ജാമ്യാപേക്ഷ വലിയ ബെഞ്ചിന് വിട്ടു. വലിയ ബെഞ്ച് കേസ് കേൾക്കുന്നത് വരെ ജാമ്യത്തിലിറങ്ങാൻ അനുവദിക്കണമെന്ന തൃണമൂൽ നേതാക്കളുടെ ആവശ്യവും ഹൈകോടതി അംഗീകരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.