22,842 കോടിയുടെ ബാങ്ക് തട്ടിപ്പ്; എ.ബി.ജി ഷിപ്യാർഡ് മുൻ ചെയർമാനെതിരെയടക്കം സി.ബി.ഐ കുറ്റപത്രം
text_fieldsന്യൂഡൽഹി: 22,842 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ പ്രമുഖ കപ്പൽനിർമാണ കമ്പനിയായ എ.ബി.ജി ഷിപ്യാർഡ് ലിമിറ്റഡ് മുൻ ചെയർമാൻ ഋഷി അഗർവാളടക്കമുള്ളവർക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. അഗർവാളും മറ്റ് അഞ്ചുപേരും 19 കമ്പനികളുമടക്കം 25 പ്രതികളാണ് പ്രത്യേക സി.ബി.ഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിൽ അഴിമതി നിരോധന നിയമമടക്കം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. 28 ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കൺസോർട്യത്തിൽനിന്ന് 2,468.51 കോടി രൂപ വായ്പയെടുത്തശേഷം തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
5000 കോടി രൂപ വകമാറ്റിയതായി ഇതുവരെയുള്ള അന്വേഷത്തിൽ സി.ബി.ഐ കണ്ടെത്തി. ഗൂഢാലോചന, വഞ്ചന, വിശ്വാസ ലംഘനം, ഔദ്യോഗിക പദവി ദുരുപയോഗം എന്നീ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
അഗർവാളിന്റെ ചില സ്വത്തുവകകൾ കണ്ടുകെട്ടിയതായി സി.ബി.ഐ അറിയിച്ചു. ഗുജറാത്തിലെ സൂറത്തിലും ദഹേജിലും വലിയ കപ്പൽനിർമാണശാലകളുള്ള കമ്പനിയാണ് എ.ബി.ജി ഷിപ്യാർഡ് ലിമിറ്റഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.