Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി ഉപമുഖ്യമന്ത്രി...

ഡൽഹി ഉപമുഖ്യമന്ത്രി സിസോദിയയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് സി.ബി.ഐ

text_fields
bookmark_border
CBI found nothing in my bank locker, says Manish Sisodia
cancel

ന്യൂഡൽഹി: ഡൽഹി സർക്കാറിന്‍റെ മദ്യനയത്തിൽ എക്​സൈസ്​ വകുപ്പ്​ ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ്​ ​സിസോദിയ​ക്കെതിരെ ​എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ​വസതിയിൽ റെയ്​ഡ്​ നടത്തുകയും ചെയ്തതിന്​ പിന്നാലെ സി.ബി.എ അദ്ദേഹത്തിന്‍റെ ബാങ്ക്​ ലോക്കർ പരിശോധിച്ചു. പഞ്ചാബ്​ നാഷനൽ ബാങ്കിന്‍റെ ഗാസിയാബാദിലുള്ള ബ്രാഞ്ചിലാണ്​ ചൊവ്വാഴ്​ച സി.ബി.ഐ സംഘം പരിശോധന നടത്തിയത്​. സിസോദിയയും ഭാര്യയും പരിശോധന നടക്കുമ്പോൾ ബാങ്കിലെത്തിയിരുന്നു. 70,000 രൂപ മാത്രമാണ്​ ലോക്കറിലുണ്ടായിരുന്നത്​.

തന്‍റെ വീട്ടിലും ബാങ്ക്​ ലോക്കറിലും പരിശോധന നടത്തിയ സി.ബി.ഐക്ക്​ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും ക്ലീൻചീറ്റ്​ ലഭിച്ചതിൽ പ്രധാനമന്ത്രിയോട്​ നന്ദിയുണ്ടെന്നും റെയ്​ഡിന്​ പിന്നാലെ മനീഷ്​ സിസോദിയ പ്രതികരിച്ചു. സി.ബി.ഐ ഉദ്യോഗസ്ഥർ മാന്യമായാണ്​ പെരുമാറിയത്​. കുറച്ചു മാസങ്ങൾ തന്നെ ജയിലിൽ അടക്കാനായി എന്തെങ്കിലും ക​​ണ്ടെത്താൻ അവർക്ക്​ മോദിയുടെ സമ്മർദമുണ്ട്​. ഈ വൃത്തികെട്ട രാഷ്​ട്രീയം അവസാനിപ്പിച്ച്​ ഞങ്ങളെ ജോലിചെയ്യാൻ അനുവദിക്കുമെന്നാണ്​ തന്‍റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രിയു​ടെ രാജി ആവശ്യപ്പെട്ട്​ ചൊവ്വാഴ്ച ബി.ജെ.പി പ്രവർത്തകർ ഡൽഹി നിയമസഭയിലേക്ക്​ മാർച്ച്​ നടത്തി.

മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ മനീഷ്​ സിസോദിയയെ ഒന്നാം പ്രതിയാക്കി 15 പേർക്കെതിരെയാണ്​ സി.ബി.ഐ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്തത്​. അദ്ദേഹത്തിന്‍റെ വസതിയിലടക്കം വിവിധ സംസ്ഥാനങ്ങളിലായി 31 കേന്ദ്രങ്ങളിൽ റെയ്​ഡ്​ നടത്തുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manish sisodiaCBI
News Summary - CBI checked Delhi Deputy Chief Minister Sisodia's bank locker
Next Story