പണമിടപാട്: സി.ബി.െഎ മേധാവി പുതിയ വിവാദത്തിൽ
text_fieldsന്യൂഡൽഹി: സി.ബി.െഎ മേധാവിയുടെ ചുമതലയുള്ള എം. നാഗേശ്വർ റാവു പണമിടപാടുമായി ബന്ധപ്പെട്ട് പുതിയ വിവാദത്തിൽ. റാവുവിെൻറ ഭാര്യ മന്നം സന്ധ്യ കണക്കിൽപ്പെടാത്ത പണം കൈവശംവെച്ചതുമായി ബന്ധപ്പെട്ടാണ് ആരോപണം നേരിടുന്നത്. ഇതുസംബന്ധിച്ച ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് റാവു നിഷേധിച്ചു.
2012^14 വർഷത്തിനിടക്ക് കൊൽക്കത്തയിലെ എയ്ഞ്ചല മെർകൈൻറൽസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽനിന്ന് 1.14 കോടി രൂപ സന്ധ്യ വായ്പ വാങ്ങിയെന്നാണ് റിപ്പോർട്ട്. മൂന്ന് ഘട്ടങ്ങളിലായി ഇത്രയും തുക കൈപറ്റിയെന്ന് കമ്പനി രജിസ്റ്ററിലുണ്ട്.
തെൻറ കുടുംബ സുഹൃത്തായ പ്രവീൺ അഗർവാളിെൻറ കമ്പനിയിൽനിന്ന് 2010ൽ 25 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നതായി റാവു സ്ഥിരീകരിച്ചു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ സ്വത്ത് വാങ്ങിക്കാനായിരുന്നു ഇത്. 2011ൽ സന്ധ്യ തെൻറ 17 ഏക്കർ കൃഷിഭൂമി വിറ്റുകിട്ടിയ 58.62 ലക്ഷം രൂപ കമ്പനിക്ക് തിരിച്ചുനൽകുകയും ചെയ്തു. ഇതിൽ 41,33,165 രൂപ കമ്പനി സന്ധ്യക്കുതന്നെ തിരിച്ചുനൽകി. എല്ലാ വരുമാനങ്ങൾക്കും കൃത്യമായി റിേട്ടൺ സമർപ്പിക്കാറുണ്ടെന്നും റാവു വ്യക്തമാക്കി. അതേസമയം, റാവു ഒഡിഷയിൽ ഒാഫിസറായിരുന്ന സമയത്ത് കുടുംബസുഹൃത്തായതിനാൽ വായ്പ നൽകിയിട്ടുണ്ടെന്നും അതിൽ എന്താണ് തെറ്റെന്നുമായിരുന്നു കമ്പനി ഉടമ പ്രവീൺ അഗർവാളിെൻറ പ്രതികരണം. എന്നാൽ, സാമ്പത്തിക ഇടപാട് സംബന്ധിച്ച് പ്രതികരിക്കാൻ സി.ബി.െഎ വൃത്തങ്ങൾ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.