ഉന്നാവ്: കുൽദീപിൻെറ വീട്ടിലുൾപ്പടെ 15 സ്ഥലങ്ങളിൽ സി.ബി.ഐ റെയ്ഡ്
text_fieldsന്യൂഡൽഹി: ഉന്നാവ് ബലാത്സംഗ കേസിലെ പ്രതിയും ബി.ജെ.പി എം.എൽ.എയുമായ കുൽദീപ് സിങ് സെങ്കാറുടെ വീട്ടിൽ സി.ബി.ഐ റെയ്ഡ്. നാല് ജില്ലകളിൽ സെങ്കാറുമായി ബന്ധപ്പെട്ട 17 ഇടങ്ങളിലും റെയ്ഡ് നടന്നു. സെങ്കാറിന് പുറമേ, ഒമ്പതു പേരും തിരിച്ചറിഞ്ഞിട്ടില്ലാത്ത 15-20 പേരുമാണ് പെൺകുട്ടിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ. കേസിൽ സെങ്കാറിനെയും സഹോദരൻ അതുൽ സിങ്ങിനെയും കഴിഞ്ഞ ദിവസം സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഉന്നാവ് പീഡനക്കേസുമായി ബന്ധപ്പെട്ട് സീതാപുർ ജയിലിലാണ് ഇരുവരും.
പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിനെ ഇടിച്ച ട്രക്കിെൻറ ഡ്രൈവറും ക്ലീനറും നൽകിയ മൊഴികളിൽ വൈരുധ്യം കെണ്ടത്തിയിരുന്നു. തുടർന്നാണ് സെങ്കാറിനെയും സഹോദരനെയും സി.ബി.ഐ ചോദ്യം ചെയ്തത്.
അതേസമയം, ലഖ്േനായിലെ ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ന്യുമോണിയ സ്ഥിരീകരിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു. ജൂലൈ 30നാണ് പെൺകുട്ടിയും ബന്ധുക്കളും അഭിഭാഷകനും ഉൾപ്പെടെ സഞ്ചരിച്ചിരുന്ന കാറിൽ അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിച്ചത്. ഇരയുടെ അമ്മായിമാരടക്കം രണ്ടുേപർ സംഭവസ്ഥലത്ത് മരിച്ചിരുന്നു. പെൺകുട്ടിക്ക് പുറമേ, അഭിഭാഷകനും ഗുരുതരാവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.