എൻ.ഡി.ടി.വി സ്ഥാപകൻ പ്രണോയ് റോയിയുടെ വസതിയില് സി.ബി.ഐ റെയ്ഡ്
text_fieldsന്യൂഡൽഹി: എൻ.ഡി.ടി.വി സ്ഥാപകരിലൊരാളും ചെയർപേഴ്സനുമായ പ്രണോയ് റോയിയുടെയും ഭാര്യ രാധികാറോയിയുടെയും വീടുകളിൽ സി.ബി.െഎ റെയ്ഡ്. ഇരുവർക്കും അവർ ഷെയർ ഉടമകളായ ആർ.ആർ.പി.ആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും എതിരെ കേസെടുത്തു.െഎ.സി.െഎസി.െഎ ബാങ്കിൽ നിന്ന് എടുത്ത 48 കോടി രൂപയുടെ വായ്പ തിരിച്ചടക്കാത്തതിനും വിദേശനാണയവിനിമയചട്ടലംഘനത്തിനുമാണ് കേസ്. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നയങ്ങൾക്കും സംഘ്പരിവാറിെൻറ ആക്രമണോത്സുക ഹിന്ദുത്വരാഷ്ട്രീയത്തിനും എതിരെ ശക്തമായ നിലപാടാണ് എൻ.ഡി.ടി.വി സ്വീകരിക്കുന്നത്. പ്രണോയ് റോയിയുടെ ഡൽഹിയിലെ ഗ്രേറ്റർ കൈലാസ്-ഒന്നിലെയും ഡറാഡൂണിലെയും മസൂറിയിലെയും വീടുകൾ ഉൾപ്പെടെ നാല് സ്ഥലങ്ങളിലായിരുന്നു തിങ്കളാഴ്ച റെയ്ഡ്.
പരിേശാധന നടന്നുവെന്ന് സി.ബി.െഎ വക്താവ് ആർ.കെ. ഗൗർ ‘മാധ്യമ’ത്തോട് സ്ഥിരീകരിച്ചു. ആർ.ആർ.പി.ആർ എന്ന സ്വകാര്യകമ്പനിക്കുവേണ്ടി പ്രണോയ് എടുത്ത 48 കോടി രൂപയുടെ വായ്പ തിരിച്ചടവ് മുടക്കിയെന്നാണ് കേസ്. 2008 ഒക്ടോബറിൽ ആർ.ആർ.പി.ആറും എൻ.ഡി.ടി.വിയും െഎ.സി.െഎ.സി.െഎ ബാങ്കിൽ നിന്ന് 375 കോടി രൂപയുടെ വായ്പയെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആദായനികുതിവകുപ്പ് ഇൗ കമ്പനിയുടെ സാമ്പത്തികഇടപാടുകൾ പരിശോധിച്ചിരുന്നു. െതറ്റായ പഴയ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ എൻ.ഡി.ടി.വിയെയും അധികൃതരെയും സംഘടിതമായി ഉപദ്രവിക്കുന്നത് ശക്തിപ്പെടുത്തുന്നതാണ് റെയ്ഡെന്ന്എൻ.ഡി.ടി.വി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. അതേസമയം, റെയ്ഡ് വേട്ടയാടലല്ലെന്ന് വാർത്താവിനിമയപ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിയമം നിയമത്തിെൻറ വഴിക്ക് പോവുമെന്നും സർക്കാർ ഇടപെടിെല്ലന്നും അദ്ദേഹം പറഞ്ഞു.
റെയ്ഡിനെ തുടർന്ന് എൻ.ഡി.ടി.വിയുടെ ഷെയർവില തിങ്കഴാഴ്ച രാവിലെ ആറ് ശതമാനം താഴ്ന്ന് 58.10 രൂപയായി. 52 ആഴ്ചകൾക്കിടയിലുള്ള ഏറ്റവും വലിയ കുറവാണിത്. എൻ.ഡി.ടി.വിെക്കതിരെ ആദായനികുതിവകുപ്പിെൻറയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറയും അന്വേഷണം നടക്കുന്നതിനിടയിലാണ് സി.ബി.െഎ റെയ്ഡും കേസുമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.