സി.ബി.െഎ തലപ്പത്ത് പോര്
text_fieldsന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.െഎയുടെ തലപ്പത്ത് കടുത്ത പോര്. സ്പെഷൽ അഡീഷനൽ ഡയറക്ടർ രാകേഷ് അസ്താന ഡയറക്ടർ അലോക് വർമയെ പ്രതിനിധാനം ചെയ്യാൻ യോഗ്യനല്ലെന്നുകാണിച്ച് കേന്ദ്ര വിജിലൻസ് കമീഷന് സി.ബി.െഎ ഉന്നത ഉദ്യോഗസ്ഥർ കത്തയച്ചതോടെയാണ് പോര് കൂടുതൽ പരസ്യമായത്.
അലോക് വർമ അവധിയിലായിരിക്കുേമ്പാൾ ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നത് രാകേഷ് അസ്താനയായിരുന്നു. പല കേസുകളിലും സംശയനിഴലിൽ നിൽക്കുന്നയാളാണ് അദ്ദേഹമെന്ന് വിജിലൻസ് കമീഷന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രണ്ടു കത്തുകളാണ് ഉദ്യോഗസ്ഥർ വിജിലൻസ് കമീഷന് അയച്ചത്.
സി.ബിെഎ സെലക്ഷൻ കമ്മിറ്റിയിൽ അസ്താന അന്യായമായി ഇടപെടുന്നതായി കത്തിൽ പറയുന്നു. അലോക് വർമയുടെ അഭാവത്തിൽ ഉദ്യോഗസ്ഥരെ നിയമിക്കുേമ്പാൾ അസ്താനയുടെ ഉപേദശം തേടരുത്. അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത നിലനിർത്താൻ അതാവശ്യമാണ്. ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് മുമ്പ് അവരെക്കുറിച്ച് കൂടുതൽ പഠിക്കാൻ സി.ബി.െഎക്ക് സമയം അനുവദിക്കണമെന്നും കത്തിൽ പറയുന്നു.
അന്വേഷണ ഏജൻസിയിലുണ്ടായ തർക്കത്തിൽ കേന്ദ്ര സർക്കാറിെനതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു. സി.ബി.െഎ ബി.ജെ.പിയുടെ മുഖമായി മാറിയിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. നരേന്ദ്ര മോദി പറയുന്നവരെയാണ് സി.ബി.െഎ നിയമിക്കുന്നത്. സുപ്രധാനമായ ഇൗ ഏജൻസിയെ ബി.ജെ.പി കൊല്ലുകയാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. ലജ്ജാകരമായ കാര്യങ്ങളാണ് സി.ബി.െഎയിൽനിന്ന് ഉയരുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ എതിരാളികളെ നേരിടുന്ന ഉപകരണമാക്കി മാത്രമാക്കി സി.ബി.െഎയെ മാറ്റിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.