ടെലഫോൺ എക്സ്ചേഞ്ച് അഴിമതി; ദയാനിധി മാരനെയും സഹോദരനെയും വെറുതെവിട്ടു
text_fieldsചെന്നൈ: അനധികൃത ടെലഫോണ്‍ എക്സ്ചേഞ്ച് കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരൻ മൂത്ത സഹോദരന് സൺ ടി.വി നെറ്റ്വർക്ക് ഉടമ കലാനിധി മാരന് ഉള്‍പ്പെടെ ഏഴു പ്രതികളെയും ചെന്നൈ പ്രത്യേക സി.ബി.ഐ കോടതി കുറ്റമുക്തരാക്കി. ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ കോടതി പ്രത്യേക ജഡ്ജി എസ്. നടരാജെൻറ ഉത്തരവ്.
പ്രതികൾ നൽകിയ വിടുതൽ ഹരജിയിലാണ് തീർപ്പ്. 2004-06 കാലത്ത് കേന്ദ്ര ടെലകോം മന്ത്രിയായിരിക്കെ ദയാനിധി മാരന് ബി.എസ്.എന്‍.എല്‍ അതിവേഗ ഡാറ്റ കേബിളുകള്‍ ഉപയോഗിച്ച് ചെന്നൈയിലെ സ്വന്തം വീട്ടില്‍ അനധികൃത ടെലഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ച് സണ്‍ ടി.വി ചാനലിെൻറ പ്രവര്‍ത്തനത്തിന് ഉപയോഗിെച്ചന്നാണ് കേസ്. ഗോപാലപുരം ബോട്ട് ക്ലബിലെ സ്വവസതിയും ചാനൽ ഒാഫിസും തമ്മിൽ ബന്ധിപ്പിച്ച് 323 ടെലഫോൺ ലൈനുകൾ അനധികൃതമായി വലിച്ച് തങ്ങളുടെ ഉടമസ്ഥതയിലുള്ള സൺ ടി.വി പ്രോഗ്രാമുകൾ അപ്ലിങ്ക് ചെയ്യാൻ ഉപയോഗിച്ചു. ഇതുവഴി സര്‍ക്കാറിന് 1.78 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമികാന്വേഷണത്തില്‍ സി.ബി.ഐ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.