സി.ബി.ഐ ഡയറക്ടർ; വിയോജിച്ച് ഖാര്‍ഗെ
text_fieldsന്യൂഡല്‍ഹി: ഋഷികുമാര്‍ ശുക്ലയെ സി.ബി.ഐ ഡയറക്ടറായി നിശ്ചയിച്ച തീരുമാനത്തില്‍ വിയോജിപ്പ് അറിയിച്ച് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുൻ ഖാര്‍ഗെ. സി.ബി.ഐ മേധാവിയെ തിരഞ്ഞെടുക്കുന്നതിനുള്ള മൂന്നംഗ ഉന്നതാധികാര സമിതിയിലെ ഒരംഗമായിരുന്നു ഖാര്‍ഗെ. സി.ബി.ഐ മേധാവിയായി തിരഞ്ഞെടുത്ത ശുക്ലക്ക് അഴിമതി അന്വേഷണത്തില്‍ പരിചയക്കുറവുണ്ടെന്നാണ് പ്രധാനമന്ത്രിക്കയച്ച വിയോജനക്കുറിപ്പിലുള്ളത്. ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെൻറ് നിയമം ലംഘിച്ചാണ് മേധാവിയെ നിയമിച്ചത്.
അനുഭവപരിചയത്തിനും ആത്മാർഥതക്കും പുറമെ അഴിമതിക്കേസ് അന്വേഷിച്ച് പരിചയമുള്ള െഎ.പി.എസ് ഉദ്യോഗസ്ഥനെ വേണം സി.ബി.െഎ മേധാവിയായി നിശ്ചയിക്കാനെന്ന സുപ്രീംകോടതിയിലെ വിനീത് നരെയ്നിെൻറ വിധിയും പരിഗണിച്ചില്ല.
നിയമവും സുപ്രീംകോടതി വിധിയും കാറ്റിൽപറത്തി അർഹരായ മൂന്നുപേരെ തള്ളിയാണ് നിയമനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടുവര്‍ഷമാണ് മേധാവിയുടെ കാലാവധി.
വിയോജിപ്പ് രാഷ്ട്രീയപരമെന്ന് ജെയ്റ്റ്ലി
ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയുടെ വിയോജിപ്പ് രാഷ്ട്രീയപരമാണെന്ന് ബി.ജെ.പി നേതാവ് അരുൺ ജെയ്റ്റ്ലി. സി.ബി.െഎ ഡയറക്ടർ നിയമനം സർക്കാറിെൻറ അവകാശമാണെന്ന് ജെയ്റ്റ്ലി അവകാശപ്പെട്ടു. ഉന്നതാധികാര സമിതികൾ വഴിയുള്ള നിയമനമായാലും അല്ലാത്തതായാലും മന്ത്രിസഭയാണ് നിയമനങ്ങൾക്ക് ഉത്തരവാദി. അലോക് വർമയെ നിയമിച്ചപ്പോഴും പിന്നീട് സ്ഥലം മാറ്റിയപ്പോഴും ഇപ്പോൾ ആർ.കെ. ശുക്ലയെ നിയമിച്ചപ്പോഴും ഖാർഗെ വിയോജിച്ചതിലൂടെ വിയോജിപ്പ് സുസ്ഥിരമായിരിക്കുകയാണെന്ന് ജെയ്റ്റ്ലി പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.