Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
CBI
cancel
Homechevron_rightNewschevron_rightIndiachevron_rightസി.ബി.ഐ, ഇ.ഡി...

സി.ബി.ഐ, ഇ.ഡി ഡയറക്​ടർമാരുടെ കാലാവധി അഞ്ചുവർഷം വരെയാക്കി കേന്ദ്രസർക്കാർ ഓർഡിനൻസ്​

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസികളായ സി.ബി.​െഎ, എൻഫോഴ്​സ്​മെൻറ്​​ ഡയറക്​ടറേറ്റ്​ (ഇ.ഡി) എന്നിവയുടെ ഡയറക്​ടർമാരുടെ കാലാവധി അഞ്ചുവർഷം വരെയാക്കാൻ ഓർഡിനൻസുമായി കേന്ദ്രസർക്കാർ. നിലവിൽ രണ്ടുവർഷമാണ്​ കാലാവധി. ഓർഡിനൻസുകൾ​ പ്രകാരം, രണ്ടു​ വർഷം പൂർത്തിയാക്കിയാൽ സെലക്​ഷൻ കമ്മിറ്റി അനുമതി നൽകിയാൽ കാലാവധി ഒരുവർഷം വീതം മൂന്നുതവണയായി അഞ്ചുവർഷം വരെ നീട്ടാം. എന്നാൽ ആദ്യ രണ്ടു​ വർഷം അടക്കം അഞ്ചുവർഷത്തിനു ശേഷം കാലാവധി നീട്ടാൻ കഴിയില്ല. രണ്ട്​ ഓർഡിനൻസുകളിലും ​രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ ഒപ്പുവെച്ചു.

പാർലമെൻറ്​ സമ്മേളനം നടക്കുന്നില്ലെങ്കിലും സാഹചര്യങ്ങൾ അനുകൂലമായാൽ അടിയന്തര നടപടിയെടുക്കാൻ രാഷ്​ട്രപതിക്ക്​ അധികാരമുണ്ടെന്ന്​ ഉത്തരവിൽ പറയുന്നു.

1946ലെ ഡൽഹി ​സ്​പെഷൽ പൊലീസ്​ എസ്​റ്റാബ്ലിഷ്​മെൻറ്​ നിയമത്തിൽ ഭേദഗതി വരുത്തിയാണ്​ സി.ബി.ഐ ഡയറക്​ടർമാരുടെ കാലാവധി നീട്ടുന്നത്​. ഇതുപോലെ 2003ലെ സെൻട്രൽ വിജിലൻസ് കമീഷൻ നിയമ​ം ഭേദഗതി ചെയ്​താണ്​ ഇ.ഡി മേധാവിയുടെ കാലാവധി നീട്ടുന്നത്​.

പ്രശസ്​തമായ വിനീത്​ നരെയ്​ൻ കേസിലെ സുപ്രീംകോടതി വിധി പ്രകാരം നിലവിൽ സി.ബി.ഐ, ഇ.ഡി ഡയറക്​ടർമാരുടെ കാലാവധി രണ്ടുവർഷമായി നിശ്ചയിച്ചിരിക്കുകയാണ്​. സർക്കാർ ഇടപെടലില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനായിരുന്നു രണ്ട്​ മേധാവികൾക്കും രണ്ടുവർഷം മാത്രം കാലാവധി നിശ്ചയിച്ചിരുന്നത്​.

നിലവിലെ ഇ.ഡി മേധാവി 1984 ലെ ഇന്ത്യൻ റവന്യൂ സർവിസ്​ ഉദ്യോഗസ്​ഥനായ സഞ്​ജയ്​ കെ. മിശ്രയുടെ കാലാവധി അവസാനിക്കാൻ മൂന്നുദിവസം മാത്രം അവശേഷിക്കെയാണ്​ ഓർഡിനൻസ്​ കൊണ്ടുവന്നത്​. 2018ൽ ഡയറക്​ടറായ മിശ്രയുടെ രണ്ടുവർഷ കാലാവധി പൂർത്തിയായതിനെത്തുടർന്ന്​ കഴിഞ്ഞവർഷം സർക്കാർ ഒരുവർഷം നീട്ടിനൽകിയിരുന്നു. നേരത്തേ, മിശ്രയുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട സു​പ്രീംകോടതി വിധിയിൽ നവംബർ 17നു​ ശേഷം കാലാവധി നീട്ടരുതെന്നും ഉത്തരവിട്ടിരുന്നു.

പ്രധാനമന്ത്രി, ചീഫ്​ ജസ്​റ്റിസ്​, പ്രതിപക്ഷ നേതാവ്​ എന്നിവരടങ്ങിയ സമിതിയാണ്​ സി.ബി.ഐ ഡയറക്​ട​റെ നിയമിക്കാൻ ശിപാർശ ചെയ്യുന്നത്​. ഐ.പി.എസ്​ ഉദ്യോഗസ്​ഥനായ സുബോധ്​ ജയ്​സ്വാളാണ്​ സി.ബി.ഐ മേധാവി.

കേന്ദ്ര വിജിലൻസ്​ കമീഷണർ അധ്യക്ഷനും വിജിലൻസ്​ കമീഷണർമാർ, ആഭ്യന്തര, റവന്യൂ, ഡിപ്പാർട്മെൻറ്​ ഓഫ്​ പേഴ്​സനൽ ആൻഡ്​ ട്രെയിനിങ്​ സെക്രട്ടറിമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ്​ ഇ.ഡി ഡയറക്​ടറെ നിയമിക്കാൻ ശിപാർശ നൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ordinanceEnforcement DirectorateCBI
News Summary - CBI, Enforcement Directorate Chiefs Tenures Extended Up To 5 Years
Next Story