മനേസർ ഭൂമിയിടപാട്; ഹരിയാന മുൻ മുഖ്യമന്ത്രിയെ പ്രതിയാക്കി സി.ബി.െഎ കുറ്റപത്രം
text_fieldsചണ്ഡീഗഡ്: മനേസർ ഭൂമി ഇടപാടിൽ ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയെ പ്രതി ചേർത്ത് സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചു. പഞ്ച്കുള സി.ബി.െഎ കോടതിയിലാണ് ഹൂഡ ഉൾപ്പെടെ 34 പ്രതികൾക്കെതിരെ സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചത്. റിയൽ എസ്റ്റേറ്റ് കമ്പനിയായ എ.ബി.ഡബ്ല്യു ബിൽഡേഴ്സ് പ്രമോർട്ടർമാരായ ചത്തർ സിങ്, എസ്.എസ് ധില്ലോൺ, എം.എൽ തായൽ, അതുൽ ബൻസാൽ എന്നിവരും പ്രതിപട്ടികയിലുണ്ട്.
2004 ആഗസ്ത് 27 മുതൽ 2007 ആഗസ്ത് 27 വരെയുള്ള കാലയളവിൽ എ.ബി.ഡബ്ല്യു ബിൽഡേഴ്സ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനി ചില സർക്കാർ ഉദ്യോഗസ്ഥരുമായി ചേർന്ന് കർഷകരിൽ നിന്ന് 400 ഏക്കർ ഭൂമി തുച്ഛം വിലക്ക് തട്ടിയെടുത്തുവെന്നതാണ് കേസ്. ഗുഡ്ഗാവിലെ മനേസർ, നൗരംഗപുർ, ലഖ്നൗല ഗ്രാമങ്ങളിൽ നിന്നാണ് ഭൂമി തട്ടിെയടുത്തത്. സർക്കാർ ഏറ്റെടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചെറിയ വിലക്ക് ഭൂമി സ്വകാര്യ ബിൽഡർമാർ കൈക്കലാക്കുകയായിരുന്നു.
അക്കാലയളവിൽ 1600 കോടി വിപണി മൂല്യമുള്ള ഭൂമി 100 കോടി രൂപക്കാണ് ബിൽഡേഴ്സ് കൈവശപ്പെടുത്തിയത്. 2015 സെപ്തംബറിലാണ് സി.ബി.െഎ ഇതു സംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്യുന്നത്. 2004 മുതൽ 2014 വരെ ഹരിയാന മുഖ്യമന്ത്രിയായിരുന്നു കോൺഗ്രസ നേതാവുകൂടിയായ ഹൂഡ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.