അനിൽ ദേശ്മുഖിനെതിരായ അഴിമതി ആരോപണം; കേസെടുത്ത് സി.ബി.ഐ, വീടുകളിൽ റെയ്ഡ്
text_fieldsന്യൂഡൽഹി: മുൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ വീട്ടിൽ സി.ബി.ഐ റെയ്ഡ്. അഴിമതിയാരോപണ കേസിലാണ് റെയ്ഡ്.
അനിൽ ദേശ്മുഖിന്റെ മുംബൈയിലെയും നാഗ്പുരിലെയും വീടുകൾ ഉൾപ്പെടെ നാലോളം ഇടങ്ങളിലാണ് സി.ബി.ഐ റെയ്ഡ് നടത്തുന്നത്. ബാറുകളിൽനിന്നും റസ്റ്ററന്‍റുകളിൽനിന്നും പ്രതിമാസം നൂറ് കോടി പിരിക്കണമെന്ന് അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടുവെന്ന മുംബൈയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരിലൊരാളായ പരംഭീർ സിങ്ങിന്‍റെ ആരോപണത്തിലാണ് അന്വേഷണം. ആരോപണം അനിൽ ദേശ്മുഖ് തള്ളിയെങ്കിലും പിന്നീട് ആഭ്യന്തരമന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.
അനിൽ ദേശ്മുഖിനെതിരായ അഴിമതി ആരോപണത്തെ തുടർന്ന് സി.ബി.െഎ നടത്തിയ പ്രാഥമിക അന്വേഷണം വെള്ളിയാഴ്ച പൂർത്തിയാക്കിയിരുന്നു. തുടർന്ന് സി.ബി.ഐ കേസെടുക്കുകയായിരുന്നു.
സി.ബി.ഐ ബോംബെ ഹൈകോടതിയോട് പ്രാഥമിക അന്വേഷണം നടത്തി കേസെടുക്കണോ വേണ്ടയോ എന്നത് തീരുമാനിക്കാൻ 15 ദിവസത്തെ സമയം നൽകിയിരുന്നു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സി.ബി.ഐ ഏപ്രിൽ ആറിന് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.