ഡൽഹി മദ്യനയ കേസ്: ആദ്യ കുറ്റപത്രം നൽകി സി.ബി.ഐ, മനീഷ് സിസോദിയയുടെ പേരില്ല
text_fieldsന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഏഴ് പ്രതികൾക്കെതിരെ സി.ബി.ഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. എഫ്.ഐ.ആറിൽ പേരുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേര് കുറ്റപത്രത്തിൽ ഇല്ല. സിസോദിയയുടെയും എഫ്.ഐ.ആറിൽ പരാമർശിച്ച മറ്റ് പ്രതികളുടെയും ലൈസൻസികളുമായുള്ള ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണെന്ന് സി.ബി.ഐ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
അറസ്റ്റിലായ വ്യവസായികളായ വിജയ് നായർ, അഭിഷേക് ബോയിൻപള്ളി എന്നിവരടക്കം ഏഴ് പ്രതികളാണുള്ളത്. പ്രത്യേക സി.ബി.ഐ ജഡ്ജി എം.കെ. നാഗ്പാലിനാണ് കുറ്റപത്രം കൈമാറിയത്. കേസ് നവംബർ 30ന് പരിഗണിക്കും.
സംഭവത്തിൽ, സത്യമേവ ജയതേ എന്ന്ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. സിസോദിയയെ വ്യാജ എക്സൈസ് നയ കുംഭകോണ കേസിൽ കുടുക്കാൻ ശ്രമിച്ചതായി അദ്ദേഹം ആവർത്തിച്ചു.
ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയെയും ചീഫ് സെക്രട്ടറി നരേഷ് കുമാറിനെയും പിരിച്ചുവിടണമെന്നായിരുന്നു മനീഷ് സിസോദിയയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.