വ്യാപം അഴിമതി: സി.ബി.െഎ രണ്ട് ചാർജ് ഷീറ്റ് ഫയൽ ചെയ്തു
text_fieldsന്യൂഡൽഹി: വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് വ്യത്യസ്ത കേസുകളിൽ രണ്ട് ചാർജ് ഷീറ്റുകൾ സി.ബി.െഎ ഫയൽ ചെയ്തു. ഗ്വാളിയാർ കോടതിയിലാണ് സി.ബി.െഎ ചാർജ് ഷീറ്റുംഫയൽ ചെയ്തിരിക്കുന്നത്. രണ്ട് അപേക്ഷകരും മൂന്ന് ഇടനിലക്കാരുമാണ് കേസിലെ പ്രതികൾ.
ആൾമാറാട്ടം, വ്യാജ രേഖ ചമക്കൽ, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് സി.ബി.െഎ ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. 2012 സെപ്തംബർ 16ന് നടന്ന പരീക്ഷയിൽ ഒരു വ്യക്തി തന്നെ രണ്ട് അപേക്ഷകൾ അയക്കുകയും ഇവർക്ക് രണ്ട് റോൾ നമ്പർ ലഭിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇൗ രണ്ട് റോൾ നമ്പറുകൾ ഉപയോഗിച്ച് രണ്ട് പേർ പരീക്ഷയെഴുതിയെന്നും സി.ബി.െഎ കണ്ടെത്തിയിട്ടുണ്ട്. പരീക്ഷയിൽ പാസാകാൻ നിയമപരമല്ലാത്ത മാർഗങ്ങൾ സ്വീകരിച്ചതിനാണ് സി.ബി.െഎ വ്യാപം ഇടപാടിൽ രണ്ടാമത്തെ ചാർജ് ഷീറ്റ് ഫയൽ ചെയ്തിരിക്കുന്നത്.
മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട നടന്ന വൻ അഴിമതിയാണ് വ്യാപം ഇടപാട്. ഇതുമായി ബന്ധപ്പെട്ട് ആളുകളുടെ ദുരൂഹ മരണങ്ങളാണ് ഇടപാട് ശ്രദ്ധയാകർഷിക്കാൻ കാരണം. ഇതിലെ പല കേസുകളുടെ അന്വേഷണത്തിൽ വൻ വിമർശനമുയർന്ന പശ്ചാത്തലത്തിലായിരുന്നു കേസുകൾ സി.ബി.െഎയെ കൊണ്ട് അന്വേഷിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.