സ്വത്ത് സമ്പാദനം: മുലായം സിങ്ങിനും അഖിലേഷിനും സി.ബി.ഐയുെട ക്ലീൻ ചിറ്റ്
text_fieldsന്യൂഡൽഹി: അനധികൃത സ്വത്തു സമ്പാദന കേസിൽ സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദ വിനും കുടുംബത്തിനും സി.ബി.െഎയുടെ ക്ലീൻ ചിറ്റ്. ഇവർക്കെതിരെ അനധികൃത സ്വത്തു സമ്പാദന വുമായി ബന്ധപ്പെട്ട് തെളിവില്ലെന്ന് ചൊവ്വാഴ്ച സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സി.ബി.െഎ വ്യക്തമാക്കി. മുലായം സിങ് യാദവ്, മക്കളായ അഖിലേഷ്, പ്രതീക്, അഖിലേഷിെൻറ ഭാര്യ ഡിംപിൾ എന്നിവർക്കെതിരെയാണ് അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് 2005ൽ കോൺഗ്രസ് നേതാവ് വിശ്വനാഥ് ചതുർവേദി ഹരജി നൽകിത്.
അഖിലേഷിനും മഹാസഖ്യത്തിനും രാഷ്ട്രീയ നേട്ടമുണ്ടാക്കുമായിരുന്ന റിപ്പോർട്ട്, തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരുന്ന ശേഷമാണ് വോെട്ടണ്ണുന്നതിനു മുമ്പ് സി.ബി.െഎ തിരക്കിട്ട് സമർപ്പിച്ചത്. തെളിവ് ലഭിക്കാത്തതിനാൽ 2013 ആഗസ്റ്റിൽ കേസന്വേഷണം അവസാനിപ്പിച്ചെന്നും ഇരുവർക്കുമെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കേസിെൻറ തൽസ്ഥിതി അറിയിക്കാൻ ഏപ്രിൽ 12ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് സി.ബി.െഎ സത്യവാങ്മൂലം നൽകിയത്.
അധികാരം ഉപയോഗിച്ച് അനധികൃത സ്വത്ത് സമ്പാദിച്ചെന്നും, ഇതിന് കൃത്യമായ രേഖകളില്ലെന്നും കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.െഎക്ക് നിർദേശം നൽകണമെന്നും വിശ്വനാഥ് ചതുർവേദി ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ച സുപ്രീംകോടതി 2007 മാർച്ച് ഒന്നിനാണ് കേസ് സി.ബി.െഎക്ക് വിട്ടത്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.