സുശാന്തിൻെറ മരണം: സി.ബി.ഐ സംഘം മുംബൈയിൽ; വീട്ടുജോലിക്കാരെ ചോദ്യം ചെയ്തു
text_fields
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിൻെറ മരണം അന്വേഷിക്കാൻ രൂപീകരിച്ച സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) പ്രത്യേക സംഘം കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്.പി നൂപുർ പ്രസാദ് നയിക്കുന്ന 10 അംഗ സി.ബി.ഐ അന്വേഷണ സംഘം വ്യാഴാഴ്ച വൈകീട്ടാണ് മുംബൈയിലെത്തിയത്.
മുംബൈയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിയ അന്വേഷണ സംഘം കേസ് റെക്കോർഡുകൾ ഏറ്റുവാങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും പൊലീസ് ശേഖരിച്ച പ്രാഥമിക തെളിവുകൾ ഉൾപ്പെട്ട രേഖകളും മുംബൈ പൊലീസ് കൈമാറി.
നടെൻറ മരണത്തിൽ മുഖ്യസാക്ഷികളിലൊരാളായ പാചകക്കാരനെ സി.ബി.ഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.സാന്താക്രൂസിലെ വ്യോമസേനാ ഗസ്റ്റ് ഹൗസിൽ വെച്ചാണ് ഒരു സംഘം സുശാന്തിെൻറ വീട്ടുജോലിക്കാരെ ചോദ്യം ചെയ്തത്. സി.ബി.ഐ ഉദ്യോഗസ്ഥരുടെ രണ്ടാമത്തെ സംഘം ബാന്ദ്ര പൊലീസ് സ്റ്റേഷന് സമീപമുള്ള ഡെപ്യൂട്ടി പൊലീസ് കമീഷണറുടെ ഓഫീസ് സന്ദർശിച്ചു.
സി.ബി.ഐയുടെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ഫോറൻസിക് വിദഗ്ധർ ഇന്ന് സുശാന്തിെൻറ ഫ്ലാറ്റിൽ പരിശോധന നടത്തും.
നടൻെറ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ സംഘർഷത്തിനൊടുവിലാണ് സി.ബി.ഐ അന്വേഷണം ആരംഭിക്കുന്നത്.
സുശാന്ത് സിങ് രജപുത്തിെൻറ മരണത്തിൽ നിഷ്പക്ഷമായ അന്വേഷണമാണ് ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു. മുംബൈ പൊലീസ് ശേഖരിച്ച എല്ലാ തെളിവുകളും അന്വേഷണ ഏജൻസിക്ക് കൈമാറണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. നടൻെറ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും സി.ബി.ഐ അന്വേഷിക്കുമെന്നും കോടതി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.