Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്ര പൊലീസ്​...

മഹാരാഷ്​ട്ര പൊലീസ്​ അന്വേഷണത്തിൽ സി.ബി.ഐ ഇടപെടുന്നു; അനുമതി പിൻവലിച്ചതിൽ റാവത്ത്​

text_fields
bookmark_border
മഹാരാഷ്​ട്ര പൊലീസ്​ അന്വേഷണത്തിൽ സി.ബി.ഐ ഇടപെടുന്നു; അനുമതി പിൻവലിച്ചതിൽ റാവത്ത്​
cancel

മുംബൈ: മഹാരാഷ്​ട്ര പൊലീസ്​ അന്വേഷണം നടത്തുന്ന കേസുകളിൽ സി.ബി.ഐ അനാവശ്യമായി ഇടപെടുകയാണെന്ന്​ ശിവസേന വക്​താവ്​ സഞ്​ജയ്​ റാവത്ത്​. കേസുകളിൽ അന്വേണം നടത്താൻ സി.ബി.ഐക്ക്​ നൽകിയ അനുമതി പിൻവലിച്ചതിലാണ്​ വിശദീകരണം. ദേശീയ താൽപര്യമുള്ള കേസുകൾ സി.ബി.ഐ അന്വേഷിക്കുക സ്വാഭാവികമാണ്​. ഇത്​ സംസ്ഥാനം അംഗീകരിക്കുന്നുണ്ട്​. എന്നാൽ, പൊലീസ്​ അന്വേഷണം നടത്തുന്ന കേസുകളിൽ ഇടപെടാൻ ആരെയും അനുവദിക്കില്ലെന്ന്​ റാവത്ത്​ പറഞ്ഞു.

മഹാരാഷ്​ട്രക്കും പൊലീസിനും അവരുടേതായ അവകാശങ്ങളുണ്ട്​. അതിലേക്ക്​ കടന്നുകയറാൻ ആരെങ്കിലും ശ്രമിച്ചാൽ സർക്കാറിന്​ ഇത്തരം തീരുമാനങ്ങളെടുക്കേണ്ടി വരുമെന്നും റാവത്ത്​ പറഞ്ഞു. മഹാരാഷ്​ട്ര ആഭ്യന്തര അനിൽ ദേശ്​മുഖും സംസ്ഥാന സർക്കാറി​െൻറ തീരുമാനത്തെ ന്യായീകരിച്ചിരുന്നു.

സി.ബി.ഐ ദുരുപയോഗം ചെയ്യപ്പെടുകയാണ്​. രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജൻസിയെ ചിലർ രാഷ്​ട്രീയ നേട്ടത്തിനായാണ്​ ഉപയോഗിക്കുന്നത്​. യു.പിയിൽ ടി.ആർ.പി തട്ടിപ്പിൽ കേസ്​ രജിസ്​റ്റർ ചെയ്​ത്​ സി.ബി.ഐക്ക്​ കൈമാറിയത്​ രാഷ്​ട്രീയലക്ഷ്യങ്ങൾക്കാണെന്ന്​ ദേശ്​മുഖ്​ കുറ്റപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBImaharashtraSanjay Raut
News Summary - CBI Interferes In Maharashtra Police Probe, Hence Blocked: Sena's Sanjay Raut
Next Story