നജീബ് അഹ്മദിെൻറ തിരോധാനം സി.ബി.െഎ അന്വേഷിക്കണമെന്ന് ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി വിദ്യാർഥി നജീബ് അഹ്മദിെൻറ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി ഹൈകോടതി സി.ബി.െഎക്ക് നിർദേശം നൽകി.
സി.ബി.െഎ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചശേഷമാണ് ജസ്റ്റിസുമാരായ ജി.എസ്. സിസ്താനി, ചന്ദ്രശേഖർ എന്നിവർ ഉത്തരവിട്ടത്. കഴിഞ്ഞ ഒക്ടോബർ 15 മുതലാണ് നജീബ് അഹ്മദിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നജീബിെൻറ മാതാവ് ഫാത്തിമ നഫീസ് നൽകിയ ഹരജി പരിഗണിച്ചാണ് കോടതി സി.ബി.െഎക്ക് നിർദേശം നൽകിയത്.
കേസിലെ സാക്ഷികളുടെ പേരുകൾ പുറത്തുവിടാൻ കഴിയാത്തതിനാലാണ് റിപ്പോർട്ട് മുദ്രവെച്ച കവറിൽ നൽകിയതെന്ന് സി.ബി.െഎ അഭിഭാഷകൻ ബോധിപ്പിച്ചു. കേസിൽ 26 പേരെ ചോദ്യംചെയ്തിട്ടുണ്ടെന്നും ഇതിൽ ജെ.എൻ.യു അധികൃതർ, സുഹൃത്തുക്കൾ, സഹപാഠികൾ, നജീബിനോട് വിരോധമുള്ളവർ തുടങ്ങിയവർ ഉൾപ്പെട്ടിട്ടുെണ്ടന്നും സി.ബി.െഎ കോടതിയിൽ പറഞ്ഞു. ജെ.എൻ.യുവിൽ ഒന്നാം വർഷ എം.എസ്സി ബയോടെക്നോളജി വിദ്യാർഥിയായിരുന്ന നജീബ് അഹ്മദിനെ കാമ്പസിലെ മഹി മണ്ഡവി ഹോസ്റ്റലിൽനിന്നാണ് കാണാതായത്. കാമ്പസിൽ എ.ബി.വി.പി പ്രവർത്തകരായ വിദ്യാർഥികളുമായുണ്ടായ തർക്കത്തിനുശേഷമാണ് നജീബിനെ കാണാതായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.