അഴിമതിക്കേസ്: മനീഷ് സിസോദിയക്ക് ലുക്ക് ഔട്ട് നോട്ടീസ്; വിദേശയാത്ര വിലക്കി
text_fieldsന്യൂഡൽഹി: മദ്യനയം പുനഃക്രമീകരിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പടെ 13 പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് സി.ബി.ഐ. സിസോദിയയുടെ വസതിയിൽ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് ബി.ജെ.പി-എ.എ.പി പോര് മുറുകുന്നതിനിടെയാണ് സി.ബി.ഐയുടെ നടപടി. സിസോദിയക്ക് വിദേശയാത്രക്കും വിലക്കേർപ്പെടുത്തി. ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
ഡൽഹിയിലെ പുതിയ മദ്യനയം നടപ്പാക്കിയതിൽ ക്രമക്കേടുകൾ നടത്തിയെന്നും സ്വകാര്യമേഖലക്ക് ഔട്ട് ലറ്റുകൾ അനുവദിച്ചതിൽ അഴിമതി നടന്നെന്നും ആരോപിച്ചാണ് സിസോദിയക്കെതിരെ സി.ബി.ഐ കേസെടുത്തത്. സിസോദിയയെ ഒന്നാം പ്രതിയാക്കി 15 പേർക്കെതിരെയാണ് കേസ്.
നേരത്തെ കേസിൽ പ്രതിചേർക്കപ്പെട്ട സിസോദിയയുടെ കൂട്ടാളികളെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വാർത്തസമ്മേളനം വിളിച്ച് സിസോദിയ, തനിക്കെതിരെയുള്ള ആരോപണങ്ങൾ തള്ളിയിരുന്നു. അരവിന്ദ് കെജ്രിവാൾ മന്ത്രിസഭയിൽ അംഗമായതുകൊണ്ടാണ് മോദി സർക്കാർ തന്നെ ഉന്നം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.