മല്യ, ലളിത് മോദി: നിയമനടപടിയുടെ ചെലവ് വെളിപ്പെടുത്താനാകില്ലെന്ന് സി.ബി.െഎ
text_fieldsന്യൂഡൽഹി: വൻ വെട്ടിപ്പ് നടത്തി രാജ്യംവിട്ട വ്യവസായികളായ വിജയ് മല്യ, ലളിത് മോദി എന്നിവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ചെലവ് വെളിപ്പെടുത്താനാകില്ലെന്ന് സി.ബി.െഎ. ഇത്തരം വിവരങ്ങൾ വിവരാവകാശ നിയമം അനുസരിച്ച് അറിയിക്കാൻ തങ്ങൾക്ക് ബാധ്യതയില്ലെന്നാണ് സി.ബി.െഎ നിലപാട്. എന്നാൽ, അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുെവക്കാനാവില്ലെന്ന് ആർ.ടി.െഎ ആക്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പുണയിലെ സാമൂഹിക പ്രവർത്തകൻ വിഹാർ ദുർവെ ആണ് മല്യ, മോദി കേസുകളുടെ ചെലവുകൾ ആവശ്യപ്പെട്ട് സി.ബി.െഎയെ സമീപിച്ചത്.
നിയമനടപടി, യാത്രാപ്പടി ചെലവാണ് ദുർവെ ആവശ്യെപ്പട്ടത്. 9000 കോടി രൂപയുടെ ബാങ്ക് വായ്പ വെട്ടിപ്പ് കേസിലെ പ്രതിയാണ് മല്യ. െഎ.പി.എല്ലുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ലളിത് മോദിയെ സി.ബി.െഎ തേടുന്നത്. ഇരുവരും ഇപ്പോൾ ലണ്ടനിലാണ്. നിയമനടപടികൾക്കായി സി.ബി.െഎ സംഘം പല തവണ ലണ്ടനിൽ എത്തിയിരുന്നു.
ധനകാര്യ വകുപ്പിന് നൽകിയ അപേക്ഷ സി.ബി.െഎക്ക് കൈമാറി. സി.ബി.െഎ വിവരങ്ങൾ വിവരാവകാശ നിയമത്തിെൻറ പരിധിയിൽ വരില്ലെന്ന് 2011ലെ സർക്കാർ വിജ്ഞാപനം ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കേസുകർ അന്വേഷിക്കുന്ന വിഭാഗം അപേക്ഷ നിരസിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.