‘കൂട്ടിലെ തത്ത’യായി സി.ബി.െഎ; സർക്കാർ പ്രതിക്കൂട്ടിൽ
text_fieldsന്യൂഡൽഹി: സി.ബി.െഎയിലെ പാതിരാ അട്ടിമറി കഴിഞ്ഞപ്പോൾ സർക്കാറും കേന്ദ്ര വിജിലൻസ് കമീഷനും പുതുതായി നിയോഗിക്കപ്പെട്ട ഇടക്കാല സി.ബി.െഎ ഡയറക്ടറും പ്രതിക്കൂട്ടിൽ. റഫാൽ പോർവിമാന ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ തേച്ചുമാച്ചു കളയാനാണ് സി.ബി.െഎയിലെ ഇളക്കി പ്രതിഷ്ഠകളെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.
അന്വേഷണങ്ങൾ സർക്കാറിെൻറ താൽപര്യങ്ങൾക്ക് ഇണങ്ങാത്ത സാഹചര്യങ്ങൾ നിലനിൽെക്കയാണ് തന്നെ മാറ്റിയതെന്നും അതിന് രാഷ്ട്രീയ കാരണങ്ങൾകൂടിയുണ്ടെന്നും സൂചന നൽകുന്നതാണ് പുറത്താക്കപ്പെട്ട അലോക് വർമ സുപ്രീംകോടതിയിൽ നൽകിയ ഹരജി. അലോക്വർമയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് കേന്ദ്ര വിജിലൻസ് കമീഷൻ സർക്കാറിലേക്ക് റിപ്പോർട്ട് നൽകിയത്. മുഖ്യ വിജിലൻസ് കമീഷണർ സർക്കാറിെൻറ ചട്ടുകമായി സി.ബി.െഎ നാടകങ്ങളിൽ മാറിയെന്ന് കടുത്ത വിമർശനം ഉയരുന്നുണ്ട്.
പുതിയ സി.ബി.െഎ ഡയറക്ടറാകെട്ട, അവിഹിതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആക്ഷേപം നേരിടുന്നു. സ്വതന്ത്ര അന്വേഷണ ഏജൻസിയുടെ തലപ്പത്ത് ഇത്തരമൊരാളെ പ്രതിഷ്ഠിച്ചത് സി.ബി.െഎയുടെ പ്രവർത്തനങ്ങളിൽ അനായാസം സർക്കാറിന് കൈകടത്താൻ അവസരം നൽകുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സി.ബി.െഎ ഡയറക്ടറെ നിയമിക്കുന്നതിന് വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെട്ട സമിതിയാണ് യോജിച്ചയാെള നിശ്ചയിക്കുന്നത്. അദ്ദേഹത്തെ കാലാവധിക്കു മുേമ്പ മാറ്റിയതാകെട്ട, ഇത്തരം കൂടിയാലോചനകളില്ലാതെ സ്വേച്ഛാപരമായാണ്.
ഇത് അേലാക്വർമ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തുകഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ രാകേഷ് അസ്താനയെ കോഴക്കേസിൽനിന്ന് സംരക്ഷിക്കുന്ന വിധത്തിലാണ് പാതിരാ അട്ടിമറിയിലെ ഒാരോ നീക്കവും. അദ്ദേഹത്തിനെതിരായ അന്വേഷണ സംഘത്തിലെ എല്ലാവരെയും മാറ്റി പുതിയ ടീമിനെ വെച്ചു. ഇതടക്കമുള്ള കാര്യങ്ങളിൽ മറുപടി പറയാൻ വിഷമിക്കുകയാണ് സർക്കാർ. സി.ബി.െഎ സർക്കാറിെൻറ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കുന്നതിന് കൂടുതൽ വഴിയൊരുങ്ങി.
റഫാൽ ഇടപാടിെൻറ രേഖകൾ സമാഹരിച്ചുവരുന്നതിനിടയിലാണ് അലോക് വർമയെ മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. റഫാൽ ഇടപാടിലേക്ക് തലയിടാൻ വരുന്നവർക്കുള്ള പ്രധാനമന്ത്രിയുടെ മുന്നറിയിപ്പാണിത്. ‘ചൗക്കീദാറി’നു കീഴിൽ രാജ്യവും ഭരണഘടനയും അപകടത്തിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് സർക്കാറിനെതിരെ അരുൺ ഷൂരി, യശ്വന്ത്സിൻഹ, പ്രശാന്ത് ഭൂഷൺ എന്നിവർ ചേർന്ന് അലോക് വർമയെ കണ്ടിരുന്നു. ഇതോടെയാണ് മോദി സർക്കാറിൽ അസ്വസ്ഥത വർധിച്ചതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.