‘കൂട്ടിലെ തത്ത’യുടെ ചിറകൊടിയുന്നു
text_fieldsന്യൂഡൽഹി: രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ കോടതിയിൽ പരാജയം പതിവാകുേമ്പാൾ ചോദ്യം ചെയ്യപ്പെടുന്നത് രാജ്യത്തെ പ്രധാന കുറ്റാന്വേഷണ ഏജൻസിയായ സി.ബി.െഎയുടെ വിശ്വാസ്യത. രാഷ്ട്രം ഉറ്റുനോക്കുന്ന നിർണായക കേസുകളിലെ പരാജയം ‘കൂട്ടിലെ തത്ത’യെന്ന് പരമോന്നത കോടതി വിശേഷിപ്പിച്ച സി.ബി.െഎക്ക് രാഷ്ട്രീയ കൂട്ടിൽനിന്ന് മോചനമില്ലെന്ന് തെളിയിക്കുന്നു.
മൻമോഹൻ സിങ്ങിെൻറ നേതൃത്വത്തിലെ രണ്ടാം യു.പി.എ സർക്കാറിെൻറ തെരഞ്ഞെടുപ്പ് പരാജയത്തിന് ഏറ്റവും പ്രധാന കാരണമായ 2ജി അഴിമതിക്കേസിൽ കോടതി നിർത്തിപ്പൊരിച്ച സി.ബി.െഎ, വെള്ളിയാഴ്ച മുംബൈയിലെ ആദർശ് ഫ്ലാറ്റ് കുംഭകോണ കേസിലും പരാജയം ഏറ്റുവാങ്ങി. 2ജിയും ആദർശും മാത്രമല്ല, ആരുഷി വധം, ബൊഫോഴ്സ് കുംഭകോണം, രാജീവ് ഗാന്ധി വധം, കൽക്കരിപ്പാടം അഴിമതി, കാലിത്തീറ്റ കുംഭകോണം... സി.ബി.െഎ തോൽവി ഏറ്റുവാങ്ങുകയും കോടതികളുടെ നിശിത വിമർശനമുണ്ടാവുകയും ചെയ്ത കേസുകളുടെ പട്ടിക നീണ്ടതാണ്.
2ജിയിലെ പ്രധാന കേസിൽ വ്യാഴാഴ്ച മുൻ ടെലികോം മന്ത്രി ഡി. രാജ അടക്കമുള്ളവരെ പ്രത്യേക സി.ബി.െഎ കോടതി കുറ്റമുക്തരാക്കിയത് കുറ്റാന്വേഷണ ഏജൻസിയുടെ വീഴ്ചകൾ അക്കമിട്ടു നിരത്തിയാണ്. കോളിളക്കം സൃഷ്ടിച്ച ആരുഷി-ഹേംരാജ് വധക്കേസിൽ സി.ബി.െഎയുടെ കണ്ടെത്തലുകളെ ‘സാങ്കൽപിക സിദ്ധാന്തം’, ‘ബുദ്ധിശൂന്യം’ തുടങ്ങിയ വാക്കുകൾകൊണ്ടാണ് കോടതി വിമർശിച്ചത്. ഇൗ കേസിൽ ആരുഷിയുടെ മാതാപിതാക്കൾക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.