അധ്യാപക നിയമന അഴിമതി; ബംഗാൾ മന്ത്രിയെ ചോദ്യം ചെയ്ത് സി.ബി.ഐ
text_fieldsകൽക്കത്ത (പശ്ചിമ ബംഗാൾ): അനധികൃത അധ്യാപക നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ വിദ്യാഭ്യാസ സഹമന്ത്രി പരേഷ് അധികാരിയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) വ്യാഴാഴ്ച ചോദ്യം ചെയ്തു.
120 ബി, 420, അഴിമതി നിരോധന നിയമം 7 എന്നിവ പ്രകാരം അനധികൃത അധ്യാപക നിയമന അഴിമതിയിൽ അധികാരിക്കും മകൾക്കുമെതിരെ വ്യാഴാഴ്ച അന്വേഷണ ഏജൻസി പ്രഥമ വിവര റിപ്പോർട്ട് (എഫ്.ഐ.ആർ) ഫയൽ ചെയ്തു.
നേരത്തെ, പശ്ചിമ ബംഗാളിലെ 11, 12 ക്ലാസുകളിലെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് അധികാരിയെ ചോദ്യം ചെയ്യാൻ കൽക്കത്ത ഹൈക്കോടതി സി.ബി.ഐയോട് നിർദ്ദേശിച്ചിരുന്നു.
പരേഷ് അധികാരിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജിയോടും ഗവർണർ ജഗ്ദീപ് ധൻഖറിനോടും ഹൈക്കോടതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.