കോത്താരിയെയും മകനെയും സി.ബി.െഎ ചോദ്യം ചെയ്തു
text_fieldsന്യൂഡൽഹി: കോടികളുടെ വായ്പ തിരിച്ചടക്കാതെ പൊതുമേഖല ബാങ്കുകളെ കബളിപ്പിച്ച റോേട്ടാമാക് പേന വ്യവസായി വിക്രം കോത്താരിയെ വീണ്ടും സി.ബി.െഎ ചോദ്യം ചെയ്തു. മകനെയും ബുധനാഴ്ച രാവിലെ മുതൽ സി.ബി.െഎ ആസ്ഥാനത്ത് ചോദ്യം ചെയ്തു. റോേട്ടാമാക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റിഡിെൻറ പേരിൽ ഏഴ് ബാങ്കുകളുടെ കൺസോർട്യത്തിൽനിന്ന് കോത്താരി വായ്പയെടുത്ത 2,919 കോടി രൂപ വകമാറ്റി ചെലവഴിക്കുകയായിരുന്നു.
പലിശയടക്കം നിലവിൽ 3,695 കോടിയാണ് ബാങ്കുകൾക്ക് കിട്ടാനുള്ളത്. കൺസോർട്യത്തിൽ അംഗമായ ബാങ്ക് ഒാഫ് ബറോഡ നൽകിയ പരാതിയിൽ സി.ബി.െഎ ഫെബ്രുവരി 18നാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിനിടെ, കോത്താരിയുടെ കാൺപൂരിലെ മൂന്നും അഹ്മദാബാദിലെ ഒരു ആസ്തിയും കൂടി ആദായ നികുതി വകുപ്പ് ചൊവ്വാഴ്ച പിടിച്ചെടുത്തു. ഉത്തർപ്രദേശിലെ 14 അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു.
ഇദ്ദേഹവും കുടുംബാംഗങ്ങളും രാജ്യം വിടുന്നത് തടയാൻ ചൊവ്വാഴ്ച എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും മറ്റും ജാഗ്രത നിർദേശം നൽകിയിരുന്നു.
വസതിയും ഒാഫിസും സ്ഥിതിചെയ്യുന്ന കാൺപുരിലെത്തി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സി.ബി.െഎ സംഘം കോത്താരിയെ ചോദ്യം ചെയ്തിരുന്നു. വീട്ടിലും ഒാഫിസുകളിലും പരിശോധന നടത്തുകയും ചെയ്തു. തുടർന്നാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചത്. തട്ടിപ്പിൽ കമ്പനി ഡയറക്ടർമാർകൂടിയായ ഭാര്യ സാധന കോത്താരി, മകൻ രാഹുൽ കോത്താരി എന്നിവരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.