ജഡ്ജിയുടെ വീടുമാറി റെയ്ഡ്, സി.ബി.െഎ സംഘത്തിനെതിരെ കേസ്
text_fieldsന്യൂഡൽഹി: വിരമിച്ച ജഡ്ജിയുടെ വീട്ടിൽ റെയ്ഡിനെത്തിയ സി.ബി.െഎ സംഘം സിറ്റിങ് ജഡ്ജിയുടെ വീട്ടിൽ മാറിക്കയറി പുലിവാല് പിടിച്ചു. അഴിമതിക്കേസിൽ കുറ്റാരോപിതനായ ഒറീസ ഹൈകോടതി റിട്ട. ജസ്റ്റിസ് െഎ.എം. ഖുദുസിയുടെ വീട്ടിൽ പരിശോധന നടത്താനാണ് സി.ബി.െഎ സംഘം പുറപ്പെട്ടത്. എന്നാൽ, എത്തിയതാകെട്ട ഒറീസ ഹൈകോടതി സിറ്റിങ് ജഡ്ജി ചിത്തരഞ്ജൻ ദാസിെൻറ കട്ടക്കിലെ വസതിയിലും. ഇതേതുടർന്ന് ഒറീസ ഹൈകോടതി ചീഫ് ജസ്റ്റിസ്, പൊലീസ് ഡി.ജി.പിയും കമീഷണറും എത്രയുംവേഗം ഹാജരാകാൻ ഉത്തരവിട്ടു.
സംഭവത്തിൽ സി.ബി.െഎ ഒാഫിസർ പി.കെ. മിശ്രക്കും സംഘത്തിനുമെതിരെ അതിക്രമിച്ചുകടക്കൽ, പൊതുസേവകനെ ജോലിനിർവഹിക്കുന്നതിൽനിന്ന് തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. ജസ്റ്റിസ് െഎ.എം. ഖുദുസി മുമ്പ് താമസിച്ചിരുന്ന വിലാസമാണ് സി.ബി.െഎ സംഘത്തിെൻറ കൈവശമുണ്ടായിരുന്നത്. എന്നാൽ, ഇൗ വിലാസത്തിൽ ഇപ്പോൾ താമസിക്കുന്നത് ജസ്റ്റിസ് ചിത്തരഞ്ജൻ ദാസാണ്. അബദ്ധം മനസ്സിലാക്കി സി.ബി.െഎ സംഘം ഉടൻ മടങ്ങിയെന്ന് സി.ബി.െഎ വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.