കൽക്കരി മോഷണം; പശ്ചിമ ബംഗാളിൽ 13 ഇടങ്ങളിൽ സി.ബി.ഐ റെയ്ഡ്
text_fieldsകൊൽക്കത്ത: കൽക്കരി മോഷണക്കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ 13 ഓളം സ്ഥലങ്ങളിൽ സി.ബി.ഐ റെയ്ഡ്. ബംഗാളിലെ വിവിധ ഭാഗങ്ങളിൽ പ്രാദേശിക കൽക്കരി കള്ളക്കടത്തുകാരുമായി ബന്ധപ്പെട്ട ഇടങ്ങളിൽ സി.ബി.ഐ സംഘം പരിശോധന നടത്തി. പുരുളിയ, ബങ്കുര, ബുർദ്വാൻ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ഇടങ്ങളിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയതെന്ന് ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ റിേപ്പാർട്ട് ചെയ്യുന്നു.
കൊൽക്കത്ത, ബങ്കുര എന്നിവിടങ്ങളിലെ അമിയ സ്റ്റീൽ പ്രൈവറ്റ് ലിമിറ്റഡുമായും കൽക്കരി കള്ളക്കടത്ത് സംഘത്തലവനെന്ന് സംശയിക്കുന്ന അനൂപ് മാഝിയുടെ കൂട്ടാളി ജോയ്ദീപ് മൊണ്ടേലുമായും ബന്ധപ്പെട്ട സ്ഥലങ്ങളിലും പരിശോധന നടന്നതായാണ് വിവരം.
കഴിഞ്ഞ വർഷം നവംബറിലാണ് ലാല എന്ന അനൂപ് മാഝി, ഈസ്റ്റേൺ കൽക്കരിപാടം (ഇ.സി.എൽ) ജനറൽ മാനേജറമാരായ അമിത് കുമാർ, ജയേഷ് ചന്ദ്ര റായ്, കൂടാതെ ഇ.സി.എൽ സുരക്ഷാ വിഭാഗം തലവൻ തൻമയ് ദാസ്, കുൻസ്റ്റോരിയ മേഖല സുരക്ഷാ ഇൻസ്പെക്ടർ ധനഞ്ജയ് റായ്, കജോർ മേഖലയുടെ സുരക്ഷ ചുമതലയുണ്ടായിരുന്ന ദേബാശിഷ് മുഖർജി എന്നിവർക്കെതിരെ സി.ബി.ഐ എഫ്.എ.ആർ രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.