കർഷക സമരത്തിന്‍റെ മറവിൽ പഞ്ചാബിലെ സംഭരണശാലകളിൽ സി.ബി.ഐ റെയ്ഡ്
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ സമരം ഡൽഹിയിൽ പുരോഗിമിക്കുന്നതിനിടെ പഞ്ചാബിലെ സംഭരണശാലകളിൽ സി.ബി.ഐ റെയ്ഡ്. പഞ്ചാബിലെ 40 സംഭരണശാലകളിലാണ് സി.ബി.ഐ സംഘം റെയ്ഡ് നടത്തിയത്. സംഭരണശാലകളിൽ സൂക്ഷിച്ച അരിയുടെയും ഗോതമ്പിന്‍റെയും സാംപിളുകൾ അന്വേഷണ സംഘം ശേഖരിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പഞ്ചാബ് ഗ്രെയിൻസ് പ്രൊക്യുർമെന്‍റ് കോർപറേഷൻ (പൻഗ്രെയിൻ), പഞ്ചാബ് വെയർഹൗസിങ്, ഫുഡ് കോർപറേഷൻ ഒാഫ് ഇന്ത്യ (എഫ്.സി.ഐ) എന്നിവിടങ്ങളിലാണ് അർധ സൈനിക വിഭാഗത്തിനൊപ്പം എത്തിയ സി.ബി.ഐ സംഘം റെയ്ഡ് നടത്തിയത്. 2019-20, 2020-21 കാലയളവിൽ ശേഖരിച്ച ഗോതമ്പിന്‍റെയും അരിയുടെയും സാംപിളുകളാണ് സംഘം ശേഖരിച്ചത്.
കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ പരേഡിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് പങ്കെടുത്തത്. രാജ്യ തലസ്ഥാനത്ത് നടന്ന ട്രാക്ടർ പരേഡ് സംഘർഷത്തിലേക്ക് വഴിമാറിയിരുന്നു. ഈ സംഘർഷത്തിൽ രാജ്യത്തിന്‍റെ ശ്രദ്ധ ഊന്നിയതിന്‍റെ മറവിലാണ് സംഭരണശാലകളിൽ സി.ബി.ഐ റെയ്ഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.