അശോക് ഗെഹ്ലോട്ടിന്റെ സഹോദരന്റെ വീട്ടിൽ സി.ബി.ഐ റെയ്ഡ്
text_fieldsന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ സഹോദരൻ അഗ്രസെൻ ഗെഹ്ലോട്ടിന്റെ വീട്ടിൽ സി.ബി.ഐ റെയ്ഡ്. അഴിമതി ആരോപണം ഉന്നയിച്ചാണ് റെയ്ഡ് നടത്തുന്നത്. ഗെഹ്ലോട്ടിന്റെ ബിസിനസ് ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്.
ഇത് രാഷ്ട്രീയ വേട്ടയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളുടെ മുൻ നിരയിൽ അശോക് ഗെഹ്ലോട്ട് ഉണ്ടായിരുന്നു. അതിന്റെ പ്രതികാരമായാണ് ഈ റെയ്ഡെന്നും ജയറാം രമേശ് ആരോപിച്ചു.
അഗ്രസെൻ 2007ലും 2009ലും വൻതോതിൽ രാസവളം അനധികൃതമായി കയറ്റുമതി ചെയ്തിരുന്നുവെന്നാണ് ഇ.ഡിയുടെ ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സറഫ് ഇംപെക്സ് ഉൾപ്പെടെയുള്ളവർക്കെതിരെ ഇ.ഡി അന്വേഷണം നടക്കുന്നുണ്ട്.
അഗ്രസെൻ ഗെഹ്ലോട്ടിന്റെ സ്ഥാപനമായ അനുപം കൃഷി രാജസ്ഥാനിലെ കർഷകർക്കാണെന്ന പേരിൽ സറഫ് ഇംപെക്സ് വഴി പൊട്ടാഷ് കയറ്റുമതി ചെയ്തുവെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.