വിദേശഫണ്ട് കേസ്: ഇന്ദിരാ ജയ്സിങ്ങിെൻറയും ആനന്ദ് ഗ്രോവറിെൻറയും ഓഫീസുകളിൽ സി.ബി.ഐ റെയ്ഡ്
text_fieldsന്യൂഡൽഹി: രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഇരകളുടെ നീതിക്കായി നിരന്തരം പോരാട ുന്ന സുപ്രീംകോടതി അഭിഭാഷക ദമ്പതികളായ ആനന്ദ് ഗ്രോവർ, ഇന്ദിര ജയ്സിങ് എന്നിവ രുടെ വസതിയിലും ഒാഫിസുകളിലും സി.ബി.െഎ റെയ്ഡ്. വിദേശസംഭാവന നിയമം ലംഘിച്ചുവെന്ന് ആരോപിക്കുന്ന ഹരജിയിൽ ബുധനാഴ്ച സുപ്രീംകോടതി ഇവർക്ക് നോട്ടീസ് അയച്ചതിെൻറ പ ിന്നാലെയാണ് റെയ്ഡ്. ഇരുവരുടെയും സന്നദ്ധ സംഘടനായ ‘ലോയേഴ്സ് കലക്ടീവി’നും സു പ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ഡൽഹിയിലും മുംബൈയിലും ഒരേ സമയത്തായിരുന്നു റെയ്ഡ് നടന്നത്.
വിദേശ സംഭാവന രജിസ്ട്രേഷൻ നിയമം (എഫ്.സി.ആർ.എ) ലംഘിച്ചുവെന്ന് ആരോപിച്ച് ‘ലോയേഴ്സ് കലക്ടിവി’നെതിരെ സി.ബി.െഎ ക്രിമിനൽ കേസെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി അനിൽകുമാർ ധസ്മന നൽകിയ പരാതിയിലാണ് കേസ്.
സംഘടനയുടെ ലക്ഷ്യങ്ങളായി പറയാത്ത കാര്യങ്ങൾക്കും വ്യക്തിപരമായ കാര്യങ്ങൾക്കും വിദേശസംഭാവന ഇരുവരും വിനിയോഗിച്ചുവെന്നാണ് അണ്ടർ സെക്രട്ടറി േമയ് 15ന് നൽകിയ പരാതിയിൽ പറയുന്നത്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന കുറ്റങ്ങൾക്ക് പുറമെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ഇരുവർക്കുമെതിരെ ചുമത്തിയിട്ടുണ്ട്.
2006 മുതൽ 2015 വരെ െഎക്യരാഷ്്ട്രസഭ സംഘടനകളുടേതടക്കം 32 കോടി രൂപയുടെ വിദേശ സംഭാവന സ്വീകരിച്ചുവെന്നും എഫ്.െഎ.ആറിൽ പറയുന്നു. രാഷ്ട്രീയ പ്രവർത്തനത്തിലേർപ്പെട്ടു എന്നതും ഇരുവർക്കുമെതിരായ കുറ്റമായി റിപ്പോർട്ടിലുണ്ട്.
സി.ബി.െഎ കേസിൽ നടുക്കവും രോഷവും പ്രകടിപ്പിച്ച ആനന്ദ് ഗ്രോവറും ഇന്ദിര ജയ്സിങ്ങും തങ്ങളുടെ എഫ്.സി.ആർ.എ രജിസ്ട്രേഷൻ 2016ൽ നിയമവിരുദ്ധമായി റദ്ദാക്കിയതാണെന്ന് വ്യക്തമാക്കി. 2016 മുതൽ ഏറ്റെടുത്തു നടത്തുന്ന കേസുകളിൽ നിശ്ശബ്ദരാക്കാൻ ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ നടപടി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച ഇരയോടൊപ്പം നിന്നതിെൻറ പ്രതികാര നടപടിയാണ് ഇതെന്നും ഇന്ദിര ജയ്സിങ് പറഞ്ഞു.
ഇരുവരെയും വേട്ടയാടുന്നതിനെതിരെ സി.പി.എം ജനറൽ സെക്രട്ടറി സീതറാം െയച്ചൂരിയും ഓൾ ഇന്ത്യാ സെക്കുലർ ഫോറവും പ്രതിേഷധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.