ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സി.ബി.ഐ റെയ്ഡ്
text_fieldsന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ വീട്ടിൽ റെയ്ഡ് നടത്തി സി.ബി.ഐ. മദ്യനയം പുനക്രമീകരിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലെ 20 ഇടങ്ങളിൽ ഒരേസമയം സി.ബി.ഐ റെയ്ഡ് നടത്തുന്നുണ്ട്.
അതേസമയം, തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളെയും തള്ളിയ സിസോദിയ അന്വേഷണവുമായി സഹകരിക്കുമെന്ന് ട്വീറ്റ് ചെയ്തു. രാജ്യത്തെ സേവിക്കുന്നവരെ ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
സി.ബി.ഐ റെയ്ഡിനുപിന്നാലെ സിസോദായിയെ പിന്തുണച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. സി.ബി.ഐ റെയ്ഡിനെ പാർട്ടി സ്വാഗതം ചെയ്യുന്നു. നേരത്തെ പാർട്ടിയിലെ മറ്റ് നേതാക്കൾക്ക് നേരെയും റെയ്ഡ് നടന്നിട്ടുണ്ടെന്നും പക്ഷെ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
സ്വകാര്യ കമ്പനികളെ മദ്യവിൽപ്പനക്ക് അനുദിച്ചുകൊണ്ടുള്ള ഡൽഹി സർക്കാറിന്‍റെ പുതിയ മദ്യനയം വൻവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് പുതിയ മദ്യനയം പിൻവലിക്കാനും ആറുമാസത്തേക്ക് പഴയ മദ്യനയം തുടരാനും ഡൽഹി സർക്കാർ തീരുമാനം എടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.