ലാവലിൻ കേസിൽ നാളെ വാദം തുടങ്ങാൻ തയാറെന്ന് സി.ബി.ഐ
text_fieldsന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ കേസിൽ നാളെ സുപ്രീംകോടതിയിൽ വാദം തുടങ്ങാൻ തയാറാണെന്ന് സി.ബി.ഐ. ഉദ്യോഗസ്ഥർ അഭിഭാഷകരുമായി ചർച്ച നടത്തി. മറ്റ് കക്ഷികളും വാദത്തിന് തയാറാണെന്നാണ് വിവരം.
20ലേറെ തവണ മാറ്റിവെച്ചും അതിന് ശേഷം ബെഞ്ച് മാറ്റത്തിനും ശേഷമാണ് നാളെ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. മുൻകാലങ്ങളിലെല്ലാം നിരവധി തവണ സി.ബി.ഐ ആവശ്യപ്പെട്ടത് കേസ് മാറ്റിവെക്കണമെന്നാണ്. ഇതിനൊടുവിലാണ് നാളെ കേസ് പരിഗണിക്കുമ്പോൾ വാദത്തിന് സി.ബി.ഐ തയാറാകുന്നത്.
കേസ് പരിഗണിക്കുന്ന ബെഞ്ചിൽ കഴിഞ്ഞയാഴ്ചയും മാറ്റങ്ങളുണ്ടായിരുന്നു. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസ് കെ.എം. ജോസഫിനെയും ഇന്ദിരാ ബാനർജിയേയും ഉൾപ്പെടുത്തി. ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബെഞ്ചാണ് കഴിഞ്ഞ സെപ്റ്റംബർ ഒന്നു മുതൽ ലാവലിൻ കേസ് പരിഗണിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്‍റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈകോടതി വിധി ചോദ്യം ചെയ്താണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്.
കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ ലാവലിൻ കേസിലെ തുടർനടപടികൾ നിർണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.