എയർ ഇന്ത്യ-ഇന്ത്യൻ എയർലൈൻസ് ലയനം സി.ബി.െഎ അന്വേഷിക്കും
text_fields
ന്യൂഡൽഹി: യു.പി.എ സർക്കാറിെൻറ കാലത്തുനടന്ന വിവാദമായ എയർ ഇന്ത്യ- ഇന്ത്യൻ എയർലൈൻസ് ലയനത്തെക്കുറിച്ചും 70,000 കോടി രൂപയുടെ വിമാന ഇടപാടിനെക്കുറിച്ചും ലാഭകരമായ റൂട്ടുകൾ റദ്ദാക്കിയതിനെക്കുറിച്ചും സി.ബി.െഎ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ വകുപ്പുകൾ ചുമത്തിയാണ് എയർ ഇന്ത്യ, വ്യോമയാനമന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥർക്കെതിരെ സി.ബി.െഎ കേസെടുത്തതെന്ന് സി.ബി.െഎ വക്താവ് ആർ.കെ. ഗൗർ പറഞ്ഞു. വിമാന ഇടപാടുവഴിയും റൂട്ട് റദ്ദാക്കിയതിലൂടെയും എയർ ഇന്ത്യക്ക് പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായതായി എഫ്.െഎ.ആർ പറയുന്നു.
എയർ ഇന്ത്യ- ഇന്ത്യൻ എയർലൈൻസ് ലയനം അനവസരത്തിലുള്ളതായിരുന്നുവെന്ന് കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ കുറ്റപ്പെടുത്തിയിരുന്നു. 70,000 കോടി രൂപക്ക് 111 വിമാനങ്ങൾ വാങ്ങിയതിലൂടെ വിദേശ വിമാനനിർമാണ കമ്പനികൾക്ക് വൻ നേട്ടമുണ്ടാക്കിെക്കാടുത്തുവെന്നാണ് ആരോപണം. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന എയർ ഇന്ത്യയെ സംബന്ധിച്ച് ഇൗ ഇടപാട് കൂടുതൽ നഷ്ടം വരുത്തിെവക്കുന്നതായിരുന്നുവെന്ന് എഫ്.െഎ.ആറിൽ പറയുന്നു. 70,000 കോടി രൂപക്ക് എയർ ബസ്, േബായിങ് എന്നീ കമ്പനികളിൽനിന്ന് എയർ ഇന്ത്യക്കും ഇന്ത്യൻ എയർലൈൻസിനും വിമാനങ്ങൾ വാങ്ങാനുള്ള യു.പി.എ സർക്കാർ തീരുമാനത്തെ സി.എ.ജി ചോദ്യം ചെയ്തിരുന്നു. അന്താരാഷ്ട്ര എയർലൈൻസുകൾക്ക് ഗുണകരമാകുന്ന വിധത്തിൽ ലാഭകരമായ റൂട്ടുകൾ എയർ ഇന്ത്യ റദ്ദാക്കിയെന്നാണ് മറ്റൊരു പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.