ശാരദ ചിട്ടി തട്ടിപ്പ്: കൊൽക്കത്ത മുൻ പൊലീസ് കമീഷണറെ കസ്റ്റഡിയിലെടുക്കാൻ സി.ബി.ഐ
text_fieldsകൊൽക്കത്ത: ശാരദ ചിട്ടി ഫണ്ട് കുംഭകോണ കേസിൽ കൊൽക്കത്ത മുൻ പൊലീസ് കമീഷണർ രാജീവ ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാൻ അനുമതി തേടി സി.ബി.ഐ സുപ്രീംകോടത ിയെ സമീപിക്കുന്നു. കേസിലെ വിശദാംശങ്ങൾ അറിയാൻ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ് യണമെന്നതിനാൽ ‘ബലപ്രയോഗം പാടില്ലെന്ന’ നിബന്ധന നീക്കണമെന്നും സി.ബി.ഐ കോടതിയിൽ ആവശ്യപ്പെടും.
ശാരദ ചിട്ടി ഫണ്ട്, റോസ് വാലി കുംഭകോണ കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട് രാജീവ് കുമാറിനെ ചോദ്യംചെയ്യാനായി ഫെബ്രുവരി മൂന്നിന് സി.ബി.ഐ ഉദ്യോഗസ്ഥർ കൊൽക്കത്തയിലെ വസതിയിലെത്തിയപ്പോൾ സർക്കാർ തടഞ്ഞിരുന്നു. തുടർന്ന് ഭരണഘടനക്കെതിരായ ആക്രമണമെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി മമത ബാനർജി ധർണയിരുന്നു.
രാജീവ് കുമാറിനോട് ചോദ്യംചെയ്യലിനായി സി.ബി.ഐക്ക് മുമ്പാകെ ഹാജരാവണമെന്ന് ഫെബ്രുവരി അഞ്ചിന് നിർദേശിച്ച സുപ്രീംകോടതി ബലപ്രയോഗം നടത്തരുതെന്ന് സി.ബി.ഐക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്ന് ഫെബ്രുവരി ഒമ്പതു മുതൽ സി.ബി.ഐ പലതവണ രാജീവ് കുമാറിനെ ഷില്ലോങ്ങിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.