റെയ്ഡിനിടെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ രഹസ്യരേഖകൾ സി.ബി.ഐ പിടിച്ചെടുത്തു; പരാതിയുമായി കാർത്തി
text_fieldsന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും സി.ബി.ഐ ചോദ്യം ചെയ്യാനിരിക്കെ ലോക്സഭ സ്പീക്കർക്ക് പരാതിയുമായി കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം. സ്പീക്കർ ഓം പ്രകാശ് ബിർളക്കാണ് പരാതി നൽകിയിരിക്കുന്നത്. റെയ്ഡിനിടെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയെ സംബന്ധിക്കുന്ന രഹസ്യരേഖകൾ സി.ബി.ഐ പിടിച്ചെടുത്തുവെന്നാണ് ആരോപണം.
ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട് സ്റ്റാൻഡിങ് കമ്മിറ്റിയുടെ രേഖകൾ സി.ബി.ഐ കൊണ്ടു പോയത് ഞെട്ടലുണ്ടാക്കുന്ന സംഭവമാണെന്ന് കാർത്തി ചിദംബരം പറഞ്ഞു. എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാനുളള ശ്രമങ്ങളാണ് കേന്ദ്രസർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്ന് ചിദംബരം പറഞ്ഞു.
ഭരണഘടന വിരുദ്ധമായ പ്രവൃത്തിയുടെ ഇരയാണ് താനെന്നും കാർത്തി ചിദംബരം പറഞ്ഞു. 11 വർഷം മുമ്പ് സർക്കാറെടുത്ത തീരുമാനത്തിലാണ് സി.ബി.ഐ അന്വേഷണം നടത്തുന്നത്. ഇതുമായി തനിക്ക് ഒരു ബന്ധവുമില്ല. നേരത്തെ മേയ് 30 വരെ ഡൽഹി കോടതി ചിദംബരത്തിന് അറസ്റ്റിൽ നിന്നും സംരക്ഷണം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.