ബോഫോഴ്സ് കേസ്: ഹരജി ഉടൻ പരിഗണിക്കണമെന്ന് ബി.ജെ.പി നേതാവ്
text_fieldsന്യൂഡൽഹി: ബോഫോഴ്സ് അഴിമതിക്കേസിൽ പ്രതികളെ വെറുതെവിട്ട ഡൽഹി ഹൈകോടതി വിധിക്കെതിരെയുള്ള തെൻറ ഹരജിയിൽ ഉടൻ വാദം കേൾക്കണമെന്ന അപേക്ഷയുമായി ബി.ജെ.പി നേതാവ് സുപ്രീംകോടതിയിൽ. യൂറോപ്പ് ആസ്ഥാനമായ ഹിന്ദുജ സഹോദരന്മാരെ കേസിൽ 2005 മേയ് 31ന് ഹൈകോടതി വെറുതെവിട്ടിരുന്നു. എന്നാൽ, പ്രതികളുമായി ഗൂഢാലോചന നടത്തിയതിനാലാണ് സി.ബി.െഎ സുപ്രീംേകാടതിയെ സമീപിക്കാതിരുന്നതെന്നാണ് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അജയ് അഗർവാളിെൻറ ആരോപണം. 2005 ഒക്ടോബർ 18നാണ് ഇദ്ദേഹം ഹൈകോടതിവിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
ഹൈകോടതിവിധി നിയമവിരുദ്ധമാണെന്നും എന്നാൽ, ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സി.ബി.െഎയെ യു.പി.എ സർക്കാറിെൻറ ഭരണകാലത്ത് നിയമമന്ത്രാലയം അനുവദിച്ചില്ലെന്നുമാണ് ഹരജിക്കാരെൻറ ആരോപണം. 1986ൽ സ്വീഡൻ കമ്പനിയുമായി നടത്തിയ 1437 കോടിയുടെ ബോഫോഴ്സ് തോക്കിടപാടിൽ 64 കോടിയുടെ അഴിമതി നടന്നെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.