Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Abhishek Banerjee
cancel
Homechevron_rightNewschevron_rightIndiachevron_rightതൃണമൂലിന്​ തലവേദനയായി...

തൃണമൂലിന്​ തലവേദനയായി സി.​ബി.ഐ; അഭിഷേകിന്‍റെ അടുത്ത ബന്ധുവിനെയും ചോദ്യം ചെയ്യും

text_fields
bookmark_border

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്​ തലവേദനയായി കൽക്കരി കുംഭകോണ കേസിലെ സി.ബി.ഐ അന്വേഷണം. തൃണമൂൽ നേതാവും മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക്​ ബാനർജിയുടെ ഭാര്യക്ക്​ പുറമെ അടുത്ത ബന്ധുവിനും സി.ബി.ഐ നോട്ടീസ്​ നൽകി. അന്വേഷണത്തോട്​ സഹകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ​മേനക ഗംഭീറിനാണ്​ സി.ബി.ഐ നോട്ടീസ്​ അയച്ചത്​.

ഞായറാഴ്ച അഭിഷേകിന്‍റെ ഭാര്യ രുജിര നരൂലക്ക്​ സി.ബി.ഐ നോട്ടീസ്​ അയച്ചതിന്​ പിന്നാലെയാണിത്​. തിങ്കളാഴ്ച രാവിലെ 11മണിയോടെ മേനകയുടെ വീട്ടിലെത്തി സി.ബി.ഐ ചോദ്യം ചെയ്യും. രുജിരയെയും ചോദ്യം ചെയ്യും.

വെള്ളിയാഴ്ച കൽക്കരി കുംഭ​േകാണ കേസുമായി ബന്ധപ്പെട്ട്​ സി.ബി​.ഐ 13 ഇടങ്ങളിൽ റെയ്​ഡ്​ നടത്തിയിരുന്നു. ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തതോടെയാണ്​ കേന്ദ്ര ഏജൻസിയുടെ ചടുല നീക്കം. ഏപ്രിൽ -മേയ്​ മാസങ്ങളിലാണ്​ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ്​.

കൽക്കരി മാഫിയ ബംഗാളിലെ തൃണമൂൽ നേതാക്കൾക്ക്​ കൈക്കൂലി നൽകിയെന്നാണ്​ കേസ്​. തൃണമൂൽ ​യുവജന നേതാവ്​ വിനയ്​ മിശ്രവഴിയാണ്​ നേതാക്കൾക്ക്​ പണം കൈമാറിയതെന്നാണ്​ സി.ബി.ഐ കണ്ടെത്തൽ. വിനയ്​ മിശ്രയുടെ വീട്ടിലും സി.ബി.​െഎ റെയ്​ഡ്​ നടത്തിയിരുന്നു. ഇയാൾ നിലവിൽ ഒളിവിലാണ്​. കഴിഞ്ഞവർഷം നവംബറിലാണ്​ കൽക്കരി കുംഭകോണകേസിൽ സി.ബി.ഐ കേസെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abhishek BanerjeeCBIcoal smuggling caseMenaka GambhirRujira Narula
News Summary - CBI summons Abhishek Banerjee's sister-in-law in alleged coal smuggling case
Next Story