യു.പിയിലെ വഖഫ് ഭൂമിയുടെ അനധികൃത വിൽപന; കേസ് സി.ബി.ഐക്ക് കൈമാറി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ അനധികൃതമായി വഖഫ് ഭൂമി വിൽക്കുകയും വാങ്ങുകയും കൈമാറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ കേസ് സി.ബി.ഐക്ക് കൈമാറി. അലഹാബാദ്, കാൺപൂർ എന്നിവിടങ്ങളിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ്. മുൻ ഷിയ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വിയെ പ്രതിയാക്കി സി.ബി.ഐ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറുകളാണ് സി.ബി.ഐക്ക് കൈമാറിയത്. 2016ൽ അലഹബാദിലും 2017ൽ ലഖ്നോവിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
ഭൂമി ഇടപാടിൽ കേസുമായി മുന്നോട്ട് പോകാനുള്ള അനുമതി സി.ബി.ഐക്ക് കേന്ദ്രസർക്കാർ നൽകിയിരുന്നു. അലഹബാദിൽ അനധികൃത ഭൂമി കൈയേറ്റവുമായും നിർമാണവുമായും ബന്ധപ്പെട്ടാണ് കേസ്. ലഖ്നോവിലേത് ഭൂമി പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.