Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right1000 കോടിയുടെ...

1000 കോടിയുടെ ശ്രീജന്‍ കുംഭകോണം:അന്വേഷണം സി.ബി.​െഎ ഏറ്റെടുത്തു 

text_fields
bookmark_border
cbi
cancel

ന്യൂ​ഡ​ല്‍ഹി: ബി​ഹാ​റി​ൽ  നി​തീ​ഷ്​ കു​മാ​റി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ജെ.​ഡി.​യു -ബി.​ജെ.​പി സ​ഖ്യ സ​ര്‍ക്കാ​റി​നെ പി​ടി​ച്ചു​ല​ച്ച 1000 കോ​ടി രൂ​പ​യു​ടെ  ശ്രീ​ജ​ന്‍ കും​ഭ​കോ​ണ കേ​സി​​െൻറ അ​ന്വേ​ഷ​ണം  സി.​ബി.​െ​എ ഏ​റ്റെ​ടു​ത്തു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 10​ ​ എ​ഫ്. ​െഎ.​ആ​റു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​താ​യി സി.​ബി.​െ​എ അ​റി​യി​ച്ചു. ഭ​ഗ​ൽ​പൂ​ർ ജി​ല്ല​യി​ലെ സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ ശ്രീ​ജ​ൻ മ​ഹി​ള സ​ഹ്യോ​ഗ്​ സ​മി​തി​ക്ക്​ സ​ർ​ക്കാ​ർ ഫ​ണ്ട്​ നി​യ​മ​വി​രു​ദ്ധ​മാ​യി ന​ൽ​കി​യെ​ന്നും സം​ഘ​ട​ന ഫ​ണ്ട്​ ഉ​പ​യോ​ഗി​ക്കാ​തെ ബാ​ങ്കു​ക​ളി​ൽ നി​ക്ഷേ​പി​ച്ച്​ ഉ​യ​ർ​ന്ന പ​ലി​ശ നേ​ടി​യെ​ന്നു​മാ​ണ്​ ക​ണ്ടെ​ത്തി​യ​ത്.

2007 മു​ത​ൽ 2014 വ​രെ​യാ​യി​രു​ന്നു ത​ട്ടി​പ്പ്. ഭ​ഗ​ൽ​പൂ​രി​ൽ മാ​ത്രം  950 കോ​ടി രൂ​പ  വെ​ട്ടി​ച്ചു​വെ​ന്നാ​ണ്​  കേ​സ്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ അ​മി​ത പ​ലി​ശ​ക്ക്​ വാ​യ്​​പ ന​ൽ​കി വ​ൻ​തു​ക നേ​ടി​യെ​ടു​ത്ത​താ​യും പ​രാ​തി​യു​ണ്ട്. സ​മി​തി​യു​ടെ സ്​​ഥാ​പ​ക ഡ​യ​റ​ക്​​ട​ർ മ​നോ​ര​മ ദേ​വി ക​ഴി​ഞ്ഞ​വ​ർ​ഷം മ​രി​ച്ച​തോ​ടെ​യാ​ണ്​ ത​ട്ടി​പ്പി​​െൻറ വി​വ​രം പു​റ​ത്തു​വ​ന്ന​ത്. 

മ​നോ​ര​മ ദേ​വി, സം​ഘ​ട​ന​യു​ടെ മ​റ്റു ജീ​വ​ന​ക്കാ​ർ, ബാ​ങ്ക്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്​ കേ​സെ​ടു​ത്ത​ത്. മ​നോ​ര​മ​ദേ​വി​യു​ടെ മ​ക​ൻ അ​മി​ത്​ കു​മാ​റും  ഭാ​ര്യ പ്രി​യ കു​മാ​റും ഒ​ളി​വി​ൽ പോ​യെ​ങ്കി​ലും ഇ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു.  ബി.​ജെ.​പി നേ​താ​വും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ സു​ശീ​ല്‍ കു​മാ​ര്‍ മോ​ദി​യും ആ​രോ​പ​ണ​വി​ധേ​യ​നാ​ണ്. ബി​ഹാ​ർ പൊ​ലീ​സി​​െൻറ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷി​ച്ച കേ​സ്​ സ​ർ​ക്കാ​ർ  സി.​ബി.​െ​എ​ക്ക്​  വി​ടു​ക​യാ​യി​രു​ന്നു. 
മ​ധ്യ​​​​പ്ര​ദേ​ശി​ലെ വ്യാ​പം കും​ഭ​കോ​ണ​ത്തേ​ക്കാ​ൾ വ​ലു​താ​ണ്​ ഇൗ ​അ​ഴി​മ​തി​യെ​ന്നാ​ണ്​ ആ​ർ.​ജെ.​ഡി​യു​ടെ ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharcbi investigationmalayalam newsSrijan Scam
News Summary - CBI Takes Over Investigation Into Rs. 1,000 Crore Srijan Scam–India news
Next Story